ശ്രീനഗർ: പുൽവാമയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയായ തീവ്രവാദി സാകിർ മൂസയെ വധിച്ചു. ത്രാലി ലെ ദാഡ്സാര ഗ്രാമത്തിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെടുത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
അൻസാർ ഗുസാവത് ഉൽ ഹിന്ദ് എന്ന ഭീകര സംഘടനയുടെ കമാൻഡറാണ് സാകിർ മൂസ. ഇയാളുടെ മൃതദേഹത്തിനരികിൽ നിന്ന് എ.കെ 47 തോക്കും റോക്കറ്റ് ലോഞ്ചറും കണ്ടെടുത്തു.
വ്യാഴാഴ്ചയാണ് ത്രാലിൽ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടിയത്. ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരുന്ന വീട് സൈന്യം ലോഞ്ചർ ഉപയോഗിച്ച് തകർക്കുകയായിരുന്നു. വീട് വളഞ്ഞ സൈന്യം മൂസയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ അതിന് തയാറായില്ല.
ഏറ്റുമുട്ടലിനെ തുടർന്ന് താഴ്വരയിൽ വെള്ളിയാഴ്ച കർഫ്യൂ പ്രഖ്യാപിച്ചു. ഇൻറർനെറ്റ് ബന്ധം വിഛേദിച്ചു. സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.