ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യക്കുള്ളിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി. മുംബൈയിലും ഇന്ത്യയിലെവിടെയും വിദേശത്തും അംബാനിക്കും കുടുംബത്തിനും സെഡ് പ്ലസ് സുരക്ഷ നൽകണമെന്നും ഇതിന്റെ ചെലവ് അംബാനി കുടുംബം തന്നെ വഹിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
ജസ്റ്റിസുമാരായ കൃഷ്ണമുരാരി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. തുടർച്ചയായുണ്ടാകുന്ന ഭീഷണി കണക്കിലെടുത്ത് മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ്, ആനന്ദ്, ഇഷ എന്നിവർക്ക് സുരക്ഷ നൽകും.
കുടുംബം മഹാരാഷ്ട്രയിൽ ആണെങ്കിൽ സംസ്ഥാന സർക്കാരിനും മറ്റ് സ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിനുമായിരിക്കും സുരക്ഷ ചുമതല. അംബാനിക്കും കുടുംബത്തിനും സർക്കാർ സുരക്ഷ നൽകുന്നതിന് എതിരായ ഹരജി ത്രിപുര ഹൈകോടതി പരിഗണിക്കുന്നത് ചോദ്യംചെയ്ത് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. 2013ലാണ് സെഡ് ഗാറ്റഗറിയില്‍ നിന്ന് സെഡ് പ്ലസ് കാറ്റഗറിയിലേക്ക് അംബാനിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്.
രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സുരക്ഷ സംവിധാനമാണ് സെഡ് പ്ലസ് കാറ്റഗറി. 150ലേറെ വരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയം സംരക്ഷണത്തിനുണ്ടാകും. പത്തിലേറെ വരുന്ന എന്‍.എസ്.ജി കമാന്‍ഡോകള്‍, പൊലീസ്, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സുരക്ഷ ടീമിനെയാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ നിയോഗിക്കുക. രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ എസ്.പി.ജി ലെവല്‍ സുരക്ഷയാണ്. പ്രധാനമന്ത്രിക്ക് ഇൗ സുരക്ഷയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.