ന്യൂഡൽഹി: വിഡിയോ കമ്യൂണിക്കേഷൻ ആപ് ആയ ‘സൂം ആപ്’ അനുയോജ്യമായ നിയമം നിർമിക്കുന്നതുവരെ നിരോധിക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നേതൃത്വം നൽകുന്ന ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.
അമേരിക്കന്‍ ഉല്പന്നമായ സൂം ആപ് ഉപയോഗിക്കുന്നവരുടെ സ്വകാര്യതക്ക് ഭീഷണി ഉയർത്തുന്നതിനാൽ ഇത് സംബന്ധിച്ച് സമഗ്രമായ സാങ്കേതിക പഠനം നടത്താൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശിയായ ഹർഷ് ചുഘ് ആണ് ഹരജി നൽകിയത്.
ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഉപകരിക്കുമെന്നതിലുപരി വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്തും ചൂഷണം ചെയ്തും ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യതയെ ഇത് ലംഘിക്കുമെന്നും ദേശസുരക്ഷക്ക് ഭീഷണിയാണെന്നും ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ വജീഹ് ശഫീഖ് വാദിച്ചു. തുടർന്ന് നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.