ചെന്നൈ: തമിഴ്നാട്ടിെല പ്രധാന കോവിഡ് കണ്ടെയ്മെൻറ് മേഖലയായ കോയേമ്പട് മാർക്കറ്റിൽ പുഷ്പ വിൽപ്പനക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. കോയേമ്പട് ഹോൾസെയിൽ ഫ്ലവേഴ്സ് മാർക്കറ്റ് വ്യാപാരികളുടെ സംഘടനയാണ് പ്രതിഷേധവുമായെത്തിയത്.
മാർക്കറ്റിൽ പുഷ്പ വിൽപ്പനക്ക് സർക്കാർ അനുമതി നൽകണം. മാർക്കറ്റുമായി ബന്ധപ്പെട്ട 2000ത്തോളം പേരാണ് തൊഴിലില്ലാത്തതിനാലും പട്ടിണിമൂലവും കഷ്ടപ്പെടുന്നതെന്ന് അസോസിയേഷൻ പ്രസിഡൻറ് മുരുഗയ്യ പറഞ്ഞു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പ വിപണികളിലൊന്നാണ് കോയേമ്പട്. പച്ചക്കറി, പഴവർഗങ്ങൾ, പുഷ്പം, ഭക്ഷ്യധാന്യം എന്നിവയുടെ പ്രധാന വിപണിയാണ് ഇവിടം. സാധാരണ ദിവസങ്ങളിൽ രണ്ടുലക്ഷത്തോളം പേരാണ് കോയേമ്പട് മാർക്കറ്റ് സന്ദർശിക്കുന്നത്. കൂടാതെ കയറ്റിറക്ക് തൊഴിലുമായി ബന്ധെപ്പട്ട് 10,000 ത്തോളം പേരും ഇവിടെ തൊഴിലെടുക്കുന്നുണ്ട്.
തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 35 ശതമാനവും കോയേമ്പട് മാർക്കറ്റുമായി ബന്ധെപ്പട്ടായിരുന്നു. പതിനായിരത്തിൽ അധികംപേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രക്ക് പുറമെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് തമിഴ്നാട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.