ഖുഷിനഗർ (ഉത്തർപ്രദേശ്): ഭീകരരെ കൊല്ലുന്നതിനു മുമ്പ് സൈന്യം തെരഞ്ഞെടുപ്പ് കമീഷ െൻറ അനുമതി വാങ്ങേണ്ടതുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു-കശ്മീരിലെ ഷ ോപിയാനിൽ രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിെൻറ പശ്ചാത്തലത്തി ൽ ഉത്തർപ്രദേശിലെ ഖുഷിനഗറിൽ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പ്രസ്താവന.
സായുധസേനകളുടെ നേട്ടങ്ങളെ നിരന്തരം തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് ബി.ജെ.പി ഉപയോഗിക്കുന്നുെവന്ന പ്രതിപക്ഷത്തിെൻറ ആരോപണത്തിനെതിരായ പരിഹാസംകൂടിയാണ് പ്രധാനമന്ത്രിയുടെ പരാമർശമെന്ന് വിലയിരുത്തപ്പെടുന്നു. ‘‘ബോംബുകളും തോക്കുകളുമായാണ് അവർ സേനക്കു മുന്നിലെത്തുന്നത്. അവരെ വെടിവെച്ചിടുന്നതിന് എെൻറ സേന തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതി തേടണോ? ഞാൻ കശ്മീരിൽ വന്നാൽ അതിെൻറ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ഇത്തരം സേനാ നടപടി നടക്കാറുണ്ട്. ഇത് എെൻറ നടപടിയാണ്’’ -മോദി അവകാശപ്പെട്ടു.
മോദിയും ബി.െജ.പി അധ്യക്ഷൻ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമെല്ലാം സായുധസേനകളുടെ നേട്ടങ്ങളെ പാർട്ടി നേട്ടമായി തെരഞ്ഞെടുപ്പ് റാലികളിൽ ഉപയോഗിച്ചതായി ആരോപണം ഉയർന്നിരുന്നു.
‘സഖ്യസർക്കാറിനെ നയിക്കാനറിയാം’
ന്യൂഡൽഹി: സഖ്യസർക്കാറിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അറിയാമെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിച്ച പരിചയം പാർട്ടിക്കുണ്ട്. കൂടാതെ, വാജ്പേയിയുടെ പാരമ്പര്യവും കൈമുതലാണ്-മോദി ട്വിറ്ററിൽ പറഞ്ഞു.
‘പ്രതിപക്ഷപാർട്ടികൾ തകർന്നടിയും’
ഖുഷിനഗർ: തെരഞ്ഞെടുേപ്പാടെ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെടുമെന്നും ജനങ്ങൾ മികച്ച സർക്കാറിനായി വോട്ട് ചെയ്തിരിക്കുകയാണെന്നും കിഴക്കൻ യു.പിയിലെ ഖുഷിനഗറിൽ തെരെഞ്ഞടുപ്പ് റാലിയിൽ മോദി. അഖിലേഷ് യാദവും മായാവതിയും ചേർന്ന് ഉത്തർപ്രദേശ് ഭരിച്ചതിനെക്കാൾ അധികകാലം താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നിട്ടുണ്ടെന്നും എന്നിട്ടും തനിക്കുമേൽ അഴിമതിയുടെ അംശംപോലും പതിഞ്ഞിട്ടില്ലെന്നും എസ്.പി- ബി.എസ്.പി സഖ്യത്തെ ഉന്നമിട്ട് മോദി അവകാശെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.