‘തലകൊയ്യൽ’ പരാമർശം: ബാബാ രാംദേവിന്​ അറസ്​റ്റ്​ വാറണ്ട്​

ചണ്ഡിഗഡ്​: വിവാദ പരാമർശം നടത്തിയെന്ന കേസിൽ യോഗാഗുരു  ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്​. റോഹ്​തകിലെ  അഡീഷ്​ണൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ ഹരീഷ്​ ഗോയലാണ്​ രാം ദേവിനെതിരെ  അറസ്​റ്റ്​ വാറണ്ട്​  പുറപ്പെടുവിച്ചത്​.

സമാധാനാനന്തരീക്ഷം  തകർക്കുന്ന രീതിയിൽ മനഃപൂർവ്വം അധിക്ഷേപം നടത്തിയെന്നാരോപിച്ച്​ രാംദേവിനെതിരെ നേരത്തെയും കോടതി അറസ്​റ്റ്​ വാറണ്ടും സമൻസും പുറപ്പെടുവിച്ചിരുന്നു. എന്നാൽ രാംദേവ്​ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ്​ ജാമ്യമില്ലാ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചിരിക്കുന്നത്​.

കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സദ്ഭാവന സമ്മേളനത്തിൽ നടത്തിയ ‘തലകൊയ്യൽ’ പരാമർശത്തിനാണ് കോടതിയുടെ വാറണ്ട്. ഭാരത് മാതാ കീ ജയ് എന്നു ഏറ്റുപറയാത്തവരുടെ തലകൊയ്യു​മെന്നതായിരുന്നു രാംദേവി​​​െൻറ പരാമർശം. 

വിദ്വേഷ പരാമർശത്തിനെതിരെ കോണ്‍ഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്ര നൽകിയ പരാതിയിൽ  മാർച്ച് രണ്ടിന്​ രാംദേവിനെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. 

Tags:    
News Summary - ‘Beheading’ remark: Arrest warrant against Baba Ramdev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.