ന്യൂഡൽഹി: കഥകളിൽ പ്രതിപാദിക്കുന്ന മഞ്ഞു മനുഷ്യൻ െയതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് അവകാശവാദവുമായി ഇന് ത്യൻ സൈന്യം. കരസേനയുടെ പർവതാരോഹണ സംഘം െയതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്നാണ് ഇന്ത്യൻ സൈന്യം ഔദ്യോഗിക ട് വിറ്റർ പേജിലൂടെ അറിയിച്ചിരിക്കുന്നത്.
32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള െയതിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാൽപ്പാടുകളുടെ ചിത്രമാണ് ഇന്ത്യൻ സൈന്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്കാളു ബേസ് ക്യാമ്പിന് സമീപമാണ് കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നത്. യെതിയുടെ ഒരു കാൽപാദത്തിൻെറ മാത്രം ചിത്രമാണ് കരസേന ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ആരാണ് യെതി
പത്തൊമ്പാതാം നൂറ്റാണ്ടിൻെറ ആദ്യ വർഷങ്ങളിലാണ് യെതിയെന്ന ഭീമൻ മനുഷ്യനെ കുറിച്ചുള്ള വാർത്തകൾ പുറംലോമറിയുന്നത്. ഹിമാലയത്തിലെത്തിയ സാഹസിക യാത്രികരിലൂടെയായിരുന്നു അത്. എന്നാൽ, കാലങ്ങളായി ഹിമാലയത്തിൽ യെതി ജീവിക്കുന്നുണ്ടെന്നാണ് ബുദ്ധ സന്യാസികളുടെ വിശ്വാസം. വിസിലടിക്കുന്നതു പോലുള്ള ശബ്ദവുമായി നടക്കുന്ന യെതിയെ കുറിച്ചുള്ള കഥകൾ എവറസ്റ്റ് യാത്രികർ പലപ്പോഴായി പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ നടന്ന പരിശോധനകളിലൊന്നും യെതിയെന്ന മഞ്ഞു മനുഷ്യൻ നില നിൽക്കുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.