മനാമ: ബഹ്‌റൈനിലെ . ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ ദേശീയ പതാക ഉയർത്തി. രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹം വായിച്ചു. രാവിലെ 7.30ന് നടന്ന ചടങ്ങിലേക്ക് കോവിഡ് -19 നിയന്ത്രങ്ങൾ കാരണം പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്തു. മൈത്രി ഒാൺലൈൻ സെമിനാർ സംഘടിപ്പിച്ചു മനാമ: ഇന്ത്യ ലോകത്തിന് നൽകിയ സന്ദേശം സഹിഷ്ണുതയാണെന്ന് കവിയും പ്രമുഖ സാമൂഹിക നിരീക്ഷകനുമായ രാധാകൃഷ്ണൻ കുന്നുംപുറം പറഞ്ഞു. മൈത്രി സോഷ്യൽ അസോസിയേഷൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സ്വതന്ത്ര ഇന്ത്യയും മതേതരത്വവും'എന്ന ഓൺലൈൻ സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ മണ്ണിലേക്ക് കടന്നുവന്ന മനുഷ്യ നന്മകളെയൊക്കെ നാം സ്വീകരിച്ചു. നമ്മുടെ സംസ്കാരത്തിൻെറ നന്മകൾ അവർക്ക് തിരികെ നൽകി. മത, രാഷ്ട്ര ഭേദങ്ങൾ നമുക്ക് തടസ്സമായില്ല. അത്തരത്തിൽ പല വഴികളിലൂടെ രൂപപ്പെട്ട വൈവിദ്ധ്യങ്ങളുടെ സമ്പന്നതയാണ് ഇന്ത്യയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൈത്രി സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് സിബിൻ സലീം അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ സിയാദ് ഏഴംകുളം ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ അലിയാർ അൽ ഖാസ്മി, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ബിനു ക്രിസ്റ്റി എന്നിവർ സംസാരിച്ചു. അബ്ദുൽ ബാരി സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. photo: mythri yogamമൈത്രി ഒാൺലൈൻ സെമിനാറിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.