?.?????? ?????? ??????????????? ?????????? ????????????? ???????? ????????

സിര്‍തില്‍ ലിബിയന്‍ മുന്നേറ്റം; ഐ.എസ് കേന്ദ്രങ്ങള്‍ പിടിച്ചെടുത്തു

ട്രിപളി: ഐ.എസ് അധീനതയിലുള്ള സിര്‍തില്‍ വന്‍ മുന്നേറ്റം നടത്തിയതായി അന്താരാഷ്ട്ര പിന്തുണയുള്ള ലിബിയന്‍ സേന അവകാശപ്പെട്ടു. തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള മേഖലയുടെ പ്രധാന ഭാഗങ്ങളെല്ലാം പിടിച്ചെടുത്തതായും അവസാനഭാഗങ്ങളിലേക്ക് സൈന്യം മുന്നേറുകയാണെന്നും ലിബിയന്‍ സേനാ വൃത്തങ്ങള്‍ അറിയിച്ചു. സിര്‍തിലെ ഐ.എസ് നിയന്ത്രണത്തിലുള്ള ഒരു ജില്ല പൂര്‍ണമായും പിടിച്ചെടുത്തിട്ടുണ്ട്. മറ്റൊരു ജില്ല പിടിച്ചെടുക്കാന്‍ ശ്രമം തുടരുകയാണ്.

നേരത്തെ ലിബിയന്‍ സൈന്യത്തെ സഹായിക്കുന്നതിന് അമേരിക്ക സിര്‍തില്‍ വ്യോമാക്രമണം ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സൈന്യത്തിന് സാധ്യമായത്. ദിവസങ്ങള്‍ക്കകം പ്രദേശം മുഴുവനായി തിരിച്ചുപിടിക്കുമെന്നാണ് കരുതപ്പെടുന്നത്.

ലിബിയന്‍ മുന്‍ എകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ ജന്മദേശമായ സിര്‍ത് കഴിഞ്ഞ വര്‍ഷമാണ് ഐ.എസിന്‍െറ നിയന്ത്രണത്തിലാവുന്നത്. 250 കിലോമീറ്ററോളം വരുന്ന മെഡിറ്ററേനിയന്‍ തീരപ്രദേശം മുഴുവന്‍ ഇവര്‍ പിടിച്ചെടുത്തിരുന്നു. ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായ ഘട്ടത്തിലാണ് ഐ.എസിന് പ്രദേശം പിടിച്ചെടുക്കാനായത്.

ഈ വര്‍ഷം മേയിലാണ് ദേശീയ ഐക്യ സര്‍ക്കാര്‍ സൈന്യം പ്രദേശം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിനെ സഹായിക്കാന്‍ ഈ മാസം തുടക്കത്തില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി. സര്‍ക്കാര്‍ അനുകൂല സൈന്യത്തെ സഹായിക്കല്‍ അമേരിക്കയുടെ ദേശീയതാല്‍പര്യമാണെന്ന് ഒബാമ പ്രസ്താവനയിറക്കിയിരുന്നു. ലിബിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ സ്വാധീനമുള്ള വിമത ഗ്രൂപ്പുകളും ഐ.എസിനെതിരെ ആക്രമണം നടത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.