സോമാലിയയിൽ ചാവേര്‍ സ്ഫോടനം; 10 മരണം

മൊഗാദിശു: സോമാലിയയുടെ തലസ്ഥാനമായ മൊഗാദിശുവില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി ചാവേര്‍ പൊട്ടിത്തെറിച്ച് 10 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏഴുപേര്‍ യു.എന്‍ ഗാര്‍ഡുകളാണ്. യുനൈറ്റഡ് നാഷന്‍സ് മൈന്‍ ആക്ഷന്‍ സര്‍വിസ് ഓഫിസിനു മുന്നിലാണ് സ്ഫോടനമെന്ന് സോമാലിയന്‍ പൊലീസ് അറിയിച്ചു. തടസ്സം ഭേദിച്ച് യു.എന്‍ ഓഫിസിനു നേര്‍ക്ക് കുതിച്ച കാറിനെ കാവല്‍ക്കാര്‍ വെടിവെച്ചു നിര്‍ത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ഓഫിസിനു പുറത്തുവെച്ചുതന്നെ ചാവേര്‍ പൊട്ടിത്തെറിച്ചതായി ക്യാപ്റ്റന്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.

മൊഗാദിശുവില്‍തന്നെ ആഫ്രിക്കന്‍ യൂനിയന്‍ ബേസില്‍  മറ്റൊരു ചാവേര്‍ സ്ഫോടനം നടന്നു. എന്നാല്‍, ഇവിടെ മരണപ്പെട്ടവരുടെ എണ്ണം വ്യക്തമല്ല. രണ്ടു സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം അല്‍ഖാഇദയുമായി ബന്ധമുള്ള അശ്ശബാബ് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.