ഡമസ്കസ്: ആഭ്യന്തര യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും പിടിച്ചുകുലുക്കിയ സിറിയയിൽ വീണ്ടും വോട്ടെടുപ്പ്. 2011ലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ശേഷം നടക്കുന്ന നാലാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പാണിത്.
വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ മേഖലയിലും കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് സേനയുടെ കീഴിലുള്ള വടക്കുകിഴക്കൻ മേഖലയിലും തെരഞ്ഞെടുപ്പ് നടക്കില്ല. 250 അംഗം പീപ്ൾസ് അസംബ്ലിയിലേക്ക് സർക്കാർ അംഗീകരിച്ച 1,516 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
ആഭ്യന്തര യുദ്ധത്തിനുശേഷം രാജ്യത്ത് തിരിച്ചെത്തിയ ദശലക്ഷക്കണക്കിന് പ്രവാസി സിറിയക്കാർക്ക് വോട്ട് അനുവദിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.