സൻഅ: യമനിൽ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 11 പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. വടക്കൻ യമനിലെ ഹജ്ജാർ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന മെഡിസിൻ സയൻസ് ഫൗണ്ടിയേഴ്സ് ആശുപത്രിക്കുനേരെയായിരുന്നു ആക്രമണം.
യമൻ സർക്കാറിനെതിരെ പോരാടുന്ന ഹൂതി വിമതർക്ക് നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണമാണെന്നാണ് സൂചന. സംഭവ സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളിൽ വിമാനങ്ങൾ വട്ടമിട്ട് പറന്നതായി പ്രദേശവാസികൾ പറഞ്ഞു. എന്നാൽ ആക്രമണത്തെക്കുറിച്ച് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. യമനിൽ 2015ൽ തുടങ്ങിയ ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ 6400ൽ അധികം ആളുകൾ യമനിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് െഎക്യരാഷ്ട്ര സഭയുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.