സിറിയ: വ്യോമാക്രമണത്തില്‍ 56 മരണം

ഡമസ്കസ്: അലെപ്പോയൂടെ സമീപം ഐ.എസ് അധീനകേന്ദ്രങ്ങള്‍ക്കു നേരെ യു.എസ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 11 വയസ്സുകാരനുള്‍പ്പെടെ 56 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ട്. ആക്രമണത്തെ തുടര്‍ന്ന് അലെപ്പോയിലെ അല്‍ തുഖാര്‍ ഗ്രാമത്തില്‍നിന്ന് ആളുകള്‍ പലായനം തുടങ്ങിയതായി നിരീക്ഷകസംഘത്തിന്‍െറ തലവന്‍ റാമി അബ്ദുല്‍ റഹ്മാന്‍ അറിയിച്ചു. സിവിലിയന്മാരെ ഐ.എസെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണമെന്നും റാമി പറഞ്ഞു. ആക്രമണത്തെക്കുറിച്ച് സഖ്യസേന പ്രതികരിച്ചിട്ടില്ല.
വടക്കന്‍ സിറിയയിലെ ഐ.എസ് അധീനകേന്ദ്രമായ മന്‍ജിബ് നഗരത്തില്‍നിന്ന് 14 കി.മീ അകലെയാണ് ആക്രമണം നടന്ന അല്‍തുഖാര്‍. ഐ.എസില്‍നിന്ന് ഈ മേഖല പിടിച്ചെടുക്കാന്‍ കുര്‍ദ് വിമതര്‍ ശ്രമം തുടരുകയാണ്. കുര്‍ദ്-അറബ് സഖ്യമായ സിറിയന്‍ ഡെമോക്രാറ്റിക് സൈന്യത്തിന്‍െറ പിന്തുണയോടെയാണ് യു.എസ് ആക്രമണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.