ജി​ദ്ദ ഒ.​ഐ.​സി.​സി, ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി അ​ഡ്വ. വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു, ക​ലാ​പ​രി​പാ​ടി​യി​ൽ നി​ന്ന്.

സംസ്​കാരങ്ങളുടെ തറവാടാണ് ഭാരതം- –അഡ്വ. വി.ഡി. സതീശൻ എം.എൽ.എ

ജിദ്ദ: 5000 വർഷം പഴക്കമുള്ള ഭാരത സംസ്​കാരത്തെ സ്ഥാപിത താൽപര്യത്തിനായി ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞ്​ പ്രതിരോധിക്കണമെന്നും ഇന്ത്യാ രാജ്യം ലോകസംസ്​കാരത്തി​ൻെറ തറവാടാണെന്നും കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി അംഗം അഡ്വ. വി.ഡി. സതീശൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ജിദ്ദ ഒ.ഐ.സി.സി, ജവഹർ ബാലജനവേദി സംയുക്തമായി സംഘടിപ്പിച്ച സ്വതന്ത്ര്യ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ചിലർ തങ്ങൾക്ക അനിഷ്​ടമായവരെ പൗരത്വത്തി​ൻെറ നൂലാമാലകളിൽ കുടുക്കി പുറത്താക്കാൻ ശ്രമിക്കുകയാണ്. ഭൂരിപക്ഷത്തി​ൻെറ അധികാരത്തിൽ ന്യൂനപക്ഷങ്ങൾ ഒരുകാലത്തും ബുദ്ധിമുട്ടാൻ പാടില്ലെന്ന ദീർഘവീക്ഷണത്തോടെ ജവഹർലാൽ നെഹ്‌റു പണ്ട് കൊണ്ടുവന്ന ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേകാവകാശ നിയമം ഇന്ന് ഏറെ പ്രസക്തമായതായി അദ്ദേഹം പറഞ്ഞു. ജവഹർ ബാലജന വേദികളിലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

റീജനൽ കമ്മിറ്റി പ്രസിഡൻറ്​ കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ജവഹർ ബാലജനവേദി പ്രസിഡൻറ്​ നബീൽ നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റഷീദ് കൊളത്തറ, ചെമ്പൻ അബ്ബാസ്, സാക്കിർ ഹുസൈൻ എടവണ്ണ, മാമ്മദ് പൊന്നാനി, നൗഷാദ് അടൂർ, ഇഖ്ബാൽ പൊക്കുന്ന്​, സഹീർ മാഞ്ഞാലി, ലൈല സാക്കിർ, മൗഷ്​മി ശരീഫ്, അലി തേക്കുതോട്, സക്കീർ ചെമ്മണൂർ, തോമസ് വൈദ്യൻ, സമീർ നദ്​വി കുറ്റിച്ചൽ, അനിൽ ബാബു അബലപള്ളി, രാധാകൃഷ്​ണൻ കാവുമ്പായി, അബ്​ദുൽ ഹമീദ് പെരുമ്പറമ്പിൽ, ഷാജി ചുനക്കര, ഉമർകോയ ചാലിൽ, വിജാസ് ചിതറ, ടി.കെ. അഷ്​റഫ്, അയ്യൂബ് പന്തളം, ഷഹബാത്ത്‌ യൂനസ്, മനോജ് മാത്യു എന്നിവർ സംസാരിച്ചു. യൂനുസ് കാട്ടൂർ അവതാരകനായിരുന്നു. ജവഹർ ബാലജനവേദി കോഒാഡിനേറ്റർ മുജീബ് മൂത്തേടം സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു. ദേശീയതയെക്കുറിച്ചുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.