കോഴിക്കോട്: അടുത്ത വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തം ചെയ്യാൻ ഉറപ്പായും എത്തുമെന്ന് സിനിമ താരവും നർത്തകിയുമായ ആശാ ശരത്. കലോത്സവ സ്വാഗത നൃത്താവിഷ്കാരം ചിട്ടപ്പെടുത്താനും കുട്ടികൾക്കൊപ്പം നൃത്തം ചെയ്യാനുമാണ് അടുത്തതവണ എത്തുക. ആദ്യമായി ചിലങ്ക കെട്ടി വേദിയിൽ കയറുന്ന കുഞ്ഞ് ആശാലതക്കുണ്ടായ അതേ വികാരമാണ് ഉദ്ഘാടന വേദിയിൽ അതിഥിയായി എത്തിയപ്പോഴും തനിക്കുണ്ടായതെന്നും ആശാ ശരത് പറഞ്ഞു.
എത്രമാത്രം കഠിനാധ്വാനം ചെയ്താണ് ഓരോ കുട്ടിയും വേദിയിലെത്തുന്നത്. ഈ വേദിയിൽ എത്തിയാൽതന്നെ ഓരോരുത്തരും വിജയികളായി. കുട്ടികളിലെ അമിത മത്സരബുദ്ധി കുറക്കാൻ ഗ്രേഡിങ് സിസ്റ്റത്തിനായെന്നും കുഞ്ഞ് കലാകാരന്മാരെ കാത്ത് വലിയൊരു കലാലോകം പുറത്തുണ്ടെന്നും അവർ പറഞ്ഞു. നിറഞ്ഞ കൈയടിയാണ് വേദിയിലും സദസ്സിലും നടിയുടെ വാക്കുകൾക്ക് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.