ഇവിടെ എന്‍റെ ഐറ്റങ്ങളില്ല, അതുകൊണ്ട് മത്സരിക്കാനാവില്ല -ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുട്ടികൾ അടിച്ചു പൊളിക്കുകയാണെന്ന് ബോബി ചെമ്മണ്ണൂർ. കലോത്സവത്തിന് മികച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. പഠനകാലത്ത് ഒരു കാഴ്ചക്കാരൻ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവത്തിൽ പങ്കെടുക്കാൻ മറഡോണയുടെ പത്താം നമ്പർ ധരിച്ചാണ് താൻ എത്തിയത്. തഗ് അടക്കം താൻ മത്സരിക്കാൻ ആഗ്രഹിക്കുന്ന ഇനങ്ങൾ നിലവിലെ കലോത്സവങ്ങളില്ല. എന്നാൽ, ഇത് കലോത്സവമാണെന്നും കലാപോത്സമല്ലെന്നും ആണ് ബന്ധപ്പെട്ടവർ പറയുന്നതെന്ന് ബോബി ചെമ്മണ്ണൂർ തമാശയായി പറഞ്ഞു.

ആരാധകർ എന്‍റെ സ്വത്താണ്. സ്നേഹമുള്ളവരെ കാണുമ്പോൾ വലിയ സന്തോഷവുമാണുള്ളത്. വലിയ ഊർജമാണ് ആരാധകർ നൽകുന്നത് - ബോച്ചേ പറഞ്ഞു.  ഒന്നാം വേദിയിലെ 'മാധ്യമം' ദിനപത്രം സ്റ്റാൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. 

Full View


Tags:    
News Summary - Boby Chemmanur visit school kalolsavam stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.