1. അറബന കൊട്ടി കൈയിൽ രക്തം പൊടിഞ്ഞ അഫ്ലഹ്, അറബനയിൽ രക്തത്തിന്റെ പാടുകൾ കാണാം 2. ബൈക്കിൽനിന്ന് വീണ് പണിക്കേറ്റ മത്സരാത്ഥി അൻഷാദ്

അറബന മൊഞ്ചാക്കി പരിക്ക് എടങ്ങേറാക്കി

അറബനയിൽ ഉശിരോടെ കൊട്ടണം... സ്കൂൾ തലത്തിൽ തുടങ്ങുന്ന കൊട്ട് ജയിച്ച് കയറിയാൽ പിന്നെ സംസ്ഥാനതലം വരെ കൊട്ടോട് കൊട്ട്. കൈ മുറിഞ്ഞാലും പരിശീലനത്തിൽ നിന്നോ മത്സരത്തിൽ നിന്നോ ആരും വിട്ടുനിൽക്കാറില്ല. കൊല്ലം ജി.പി.വി.എച്ച്.എസ്.എസ് സ്കൂളിലെ അറബന സംഘം മത്സരം കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങിയപ്പോൾ സംഘത്തിലെ അഫ്ലഹ് ആഷിഖിന്റെ കൈ നിറയെ രക്തം പൊടിഞ്ഞിരുന്നു.

നീറ്റലായിരുന്നെങ്കിലും ഒട്ടും മൊഞ്ച് കുറയാതെ അറബന കളിച്ചെന്ന് അഫ്ലഹ് പറഞ്ഞു. കൊല്ലം ജില്ല കലോത്സവത്തിന്റെ പരിശീലന സമയത്തുതന്നെ അഫ്‌ലഹിന്റെ കൈക്ക് പരിക്കേറ്റിരുന്നു. അറബനയിൽ ഉപയോഗിക്കുന്നത് മൃഗത്തോലാണ്. ഇതിൽ കൂടുതൽ നേരം കൊട്ടിയാൽ മുറിവ് പറ്റാനുള്ള സാധ്യതയുണ്ട്. പരിശീലനത്തിന് അത്ര പരുക്കനല്ലാത്ത അറബനയാണ് നൽകാറുള്ളതെന്ന് പരിശീലകൻ ആഷിഖ് പറഞ്ഞു.

പ​രി​ക്കു​ണ്ട്, ന്നാ​ലും ക​ളി ജോ​റാ​ക്കി...

ര​ണ്ട് ദി​വ​സം മു​മ്പ് ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കു​മാ​യാ​ണ് പാ​ല​ക്കാ​ട് ച​ള​വ​റ എ​ച്ച്.​എ​സ്.​എ​സി​ലെ വി. ​മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ് അ​റ​ബ​ന മ​ത്സ​ര വേ​ദി​യി​ലെ​ത്തി​യ​ത്. റി​സ്​​കെ​ടു​ത്താ​യാ​ലും ക​ളി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​ണി​വ​ർ. മു​ട്ടു​കു​ത്തി​യി​രു​ന്നു​ള്ള മ​ത്സ​ര​ത്തി​നി​ട​യി​ൽ മു​റി​വ് കൂ​ടു​ത​ൽ പ്ര​ശ്ന​മാ​വു​ക​യും ചെ​യ്തു. മ​ത്സ​ര​ത്തി​ന് ശേ​ഷം മെ​ഡി​ക്ക​ൽ വ​ള​ന്റി​യേ​ഴ്സ് പ​രി​ച​ര​ണം ന​ൽ​കി. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് പോ​വു​ന്ന​യി​ട​ക്ക് ബൈ​ക്ക് തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധ്യാ​പ​ക​ൻ ജാ​ബി​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Arabanamuttu in kerala school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.