കോഴിക്കോട്​ സ്കൂൾ കലോത്സവം ചരിത്രത്തിൽ ഇടംപിടിച്ചെന്ന്​ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രത്തിൽ ഇടംപിടിച്ചെന്ന്​ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കലോത്സവം വൻ വിജയമാക്കിയവർക്ക് മന്ത്രി​ നന്ദി പ്രകാശിപ്പിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് അഹോരാത്രം പ്രവർത്തിച്ച വിവിധ കമ്മിറ്റികൾ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, പൊലീസും അഗ്​നിരക്ഷസേനയും അടക്കമുള്ള മറ്റ്​ ഉദ്യോഗസ്ഥർ, അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമ പ്രതിനിധികൾ തുടങ്ങിയവർക്ക് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. സഹകരണ മനോഭാവത്തോടെ പ്രവർത്തിച്ച മത്സരാർഥികളുടെ രക്ഷാകർത്താക്കളും അഭിനന്ദനം അർഹിക്കുന്നെന്ന്​ മന്ത്രി വാർത്തക്കുറിപ്പിൽ പറഞ്ഞു.  

Tags:    
News Summary - Minister Sivankutty said that the Kozhikode School Arts Festival has gone down in history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.