മത്സരത്തിൽ ഗ്രേഡ് സംബന്ധിച്ച് പരാതിയുള്ളവർ ഡെപ്യൂട്ടി ജനറൽ ഓഫ് എജുക്കേഷന്‍ നൽകുന്ന ഹയർ അപ്പീലിൽ ഇത്തവണയും വർധന. അവസാന വർഷ കലോത്സവത്തിന്റെ അപേക്ഷയും തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ എണ്ണം കൂടുതലായിരുന്നു. ഗ്രേഡ് ലഭിച്ചതിൽ പരാതിയുള്ളവർക്കാണ് ഹയർ അപ്പീലിന് അവസരം ലഭിക്കുക.
ഇത്തവണ ഗ്രേഡ് മെച്ചപ്പെടുത്തുന്നതിന് 205 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 66 എണ്ണം മാത്രമാണ് പരിഗണിച്ചത്. 139 എണ്ണം തള്ളി. കഴിഞ്ഞ തവണ 168 അപേക്ഷകളായിരുന്നു ലഭിച്ചത്. അതിൽ 60 എണ്ണം പരിഗണിക്കുകയും 108 എണ്ണം തള്ളുകയും ചെയ്തു. 2500 രൂപയാണ് അപേക്ഷിക്കാനുള്ള ഫീസ്.
അപ്പീൽ പരിഗണിച്ചാൽ തുക മടക്കിനൽകും. മത്സരഫലം ഓൺലൈനിൽ പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനുള്ളിൽ നേരിട്ടെത്തി നൽകുന്ന ഹയർ അപ്പീലുകൾ മാത്രമേ പരിഗണിക്കൂ. സമയം കഴിഞ്ഞതിനാൽ ഇത്തവണ ഏറെ അപേക്ഷകൾ നിരസിക്കപ്പെട്ടു. വിവിധ എക്സ്പർട്ടുകളടങ്ങിയതാണ് ഹയർ അപ്പീൽ കമ്മിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.