കലോത്സവം: കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: കലോത്സവത്തോടനുബന്ധിച്ച് ജനുവരി മൂന്നുമുതൽ ഏഴുവരെ നഗരത്തിൽ പൊതുഗതാഗതത്തിന് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം -കാരപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. സിറ്റി ബസുകൾക്ക് ഇളവ് അനുവദിക്കും. കണ്ണൂർ ഭാഗത്തുനിന്നും കലോത്സവ നഗരിയിലേക്ക് വരുന്നവർ ചുങ്കത്ത് ഇറങ്ങണം.

കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്നും വരുന്ന ബസുകൾ പൂളാടിക്കുന്ന് ജങ്ഷനിൽ നിന്നും തിരിഞ്ഞ് വേങ്ങേരി -മലാപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്ന് കലോത്സവം കാണാൻ വരുന്നവർ പൂളാടിക്കുന്ന് ഇറങ്ങി ഉള്ള്യേരി -അത്തോളി ബസിൽകയറി ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹിൽ ഭാഗത്തേക്ക് പോകണം.

കണ്ണൂർ ഭാഗത്തുനിന്നും സിറ്റിയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ വെങ്ങളം ജങ്ഷനിൽനിന്നും ബൈപാസ് -വേേങ്ങരി -മലാപ്പറമ്പ് വഴി നഗരത്തിൽ പ്രവേശിക്കണം. കണ്ണൂർ ഭാഗത്തുനിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ പോകണം.

കണ്ണൂർ ഭാഗത്തുനിന്നും വലിയങ്ങാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന ചരക്കുവാഹനങ്ങൾ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെ പോകണം. തളി സാമൂതിരി ഗ്രൗണ്ടിന് മുൻവശം റോഡ് വൺവേ ആയിരിക്കും. തളി റോഡിൽ നിന്നും പൂന്താനം ജങ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.

ചാലപ്പുറം ഗണപത് ബോയ്സ് സ്കൂൾ റോഡ്: ജയലക്ഷ്മി സിൽക്സ് ജങ്ഷനിൽ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.ബോംബെ ഹോട്ടൽ ജങ്ഷനിൽ നിന്നും സെന്റ് ജോസഫ്സ് സ്കൂൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകും.

കോർട്ട് റോഡ് -ദേശാഭിമാനി ജങ്ഷൻ: കോർട്ട് റോഡ് -ദേശാഭിമാനി ജങ്ഷനിൽ നിന്നും ടാഗോർ ഹാൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.

കിസാൻ ഷോപ് ജങ്ഷനിൽ നിന്നും ദേശാഭിമാനി കോൺവെന്റ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. പഴയ കോർപറേഷൻ ഓഫിസ് ജങ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാകും.ബാലാജി ജങ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാവും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകും.

Tags:    
News Summary - Arts Festival: Traffic control in Kozhikode city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.