സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥകളി മത്സരത്തിലെ ഒരു വിധി കർത്താവിനെതിരെ രക്ഷിതാവിന്റെ പരാതി. സബ് ജില്ല കലോത്സവത്തിൽ വിധികർത്താവായ ഇദ്ദേഹം സംസ്ഥാന കലോത്സവത്തിലും വിധി നിർണയിക്കാനെത്തിയതാണ് പരാതിക്കിടയാക്കിയത്.
ചട്ടപ്രകാരം ഇത് ശരിയല്ലെന്ന് കാണിച്ച് കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന ഇല്ലിക്കുളത്ത് ജയചന്ദ്രൻ പൊതു വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ജനറൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എന്നിവർക്ക് പരാതി നൽകി. ഉപജില്ല/ജില്ല മത്സരങ്ങളിൽ വിധികർത്താവായിട്ടില്ലെന്ന സാക്ഷ്യപത്രം നൽകിയ ശേഷമാണ് ഓരോ വിധികർത്താക്കളെയും സംസ്ഥാന കലോത്സവത്തിൽ നിയോഗിക്കുന്നതെന്നും ജയചന്ദ്രൻ പറയുന്നു.
അതേസമയം, ജില്ലതലത്തിൽ വിധികർത്താക്കളാകുന്നവർ അതേ വർഷം അതേ ഇനത്തിൽ സംസ്ഥാന തലത്തിൽ വിധികർത്താക്കളാകാൻ പാടില്ലെന്നു മാത്രമേ കലോത്സവ മാന്വലിൽ പറയുന്നുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. ഉപജില്ല ബാധകമല്ലെന്നും അവർ പറഞ്ഞു. ഇക്കാര്യം പിതാവിനെ ബോധ്യപ്പെടുത്തിയതായി എ.ഡി.പി.ഐ സി.എ. സന്തോഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.