വിക്രം മൈതാനിയിലെ ജില്ല ലീഗൽ സർവിസസ് അതോറിറ്റി ഒരുക്കിയ സ്റ്റാൾ സബ് ജഡ്ജി എം.പി. ഷൈജൽ സന്ദർശിച്ചപ്പോൾ

ഇനി എന്തിന് ടെൻഷൻ?; സൗജന്യ കൗൺസലിങ്ങുമായി ലീഗൽ സർവിസസ് അതോറിറ്റി

കോഴിക്കോട്: ദീർഘനാളത്തെ പ്രതീക്ഷയും കാത്തിരിപ്പുമായി കലോത്സവവേദിയിലെത്തുന്ന പ്രതിഭകൾക്ക് സൗജന്യ കൗൺസലിങ്ങൊരുക്കി ജില്ല ലീഗൽ സർവിസസ് അതോറിറ്റി. പ്രധാന വേദിയായ വിക്രം മൈതാനിയിലാണ് അതോറിറ്റിയുടെ സ്റ്റാൾ. കൗൺസലിങ് നൽകാൻ സ്വകാര്യമായ ഇടവും ഒരുക്കിയിട്ടുണ്ട്.

മാനസികസംഘർഷങ്ങൾ ഇല്ലാതെ കലോത്സവത്തെ ആഘോഷമാക്കുകയാണ് ലക്ഷ്യമെന്ന് സബ് ജഡ്ജി എം.പി. ഷൈജൽ പറഞ്ഞു. വിദ്യാർഥികൾക്ക് മാനസികപിന്തുണയും കരുതലും നിയമസഹായങ്ങളും നൽകുന്നതിനായി വിദഗ്ധരുടെ കൗൺസലിങ്ങാണ് ഇവിടെ നൽകുന്നത്. അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കും കൗൺസലിങ് നൽകുന്നുണ്ട്.

നാലു ഡോക്ടർമാർ, നാലു കൗൺസിലർമാർ എന്നിവരുടെ സേവനം ലഭ്യമാണ്. കൂടാതെ, അഭിഭാഷകരുടെ സേവനവുമുണ്ടാകും. ലീഗൽ സർവിസസ് അതോറിറ്റി പരിഗണിക്കുന്ന വിഭാഗത്തിലുള്ള പരാതികൾ സ്റ്റാളിൽ നേരിട്ട് സ്വീകരിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - district legal services authority stall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.