ഹൈസ്കൂൾ വിഭാഗത്തിൽ പത്തനംതിട്ട വടശ്ശേരിക്കര ജി.എം.ആർ.എച്ച്.എസ് അവതരിപ്പിച്ച നാടകം

നാടകം തുടങ്ങി; കാണികൾ താരങ്ങളായി

സാമൂതിരി സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ വിഭാഗം നാടകം തുടങ്ങിയതുതന്നെ കാണികളുടെ മുദ്രാവാക്യംവിളിയോടെ. കാമറാമാന്മാരെ മുന്നിൽ നിർത്തിയാൽ തങ്ങളെങ്ങനെ നാടകം കാണും എന്നു ചോദിച്ച് രാവിലെ മുതൽ വേദിയിൽ പ്രശ്നം തുടങ്ങി.

ഒടുവിൽ വിദ്യാഭ്യാസമന്ത്രി എത്തിയപ്പോൾ മന്ത്രിയോട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് കാണികൾ ബഹളംവെച്ചു. മാധ്യമങ്ങളുടെയും സർക്കാറിന്റെയും കാമറകൾ മാറ്റേണ്ടതുണ്ടായിരുന്നു. ഒടുവിൽ മന്ത്രി ഇടപെട്ട് കാമറക്കാരെ പരമാവധി അഡ്ജസ്റ്റ് ചെയ്യിച്ചു. ഇതോടെ മന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യംവിളിയുയർന്നു.

നാടകം കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നാടകപ്രേമികൾ എത്തി രാവിലെതന്നെ സീറ്റ് പിടിച്ചിരുന്നു. മുന്നിൽ സീറ്റ് കിട്ടാൻ പുലർച്ച നാലിനുതന്നെ വന്നതാണെന്ന് കാണികൾ വിളിച്ചുപറഞ്ഞു. കാണികളെ പേടിച്ച് മുന്നിൽ നിന്ന കാമറക്കാരും മാധ്യമപ്രവർത്തകരും കുനിഞ്ഞും നിലത്തിരുന്നും ജോലി ചെയ്തു.

Tags:    
News Summary - Drama Started, Viewers Became Stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.