പ്രധാന വേദിയായ അതിരാണിപ്പാടത്ത് സംഘനൃത്തം കാണാൻ കാത്തിരിക്കുന്നവർ

കലോത്സവ ആവേശം കൊടുമുടിയിൽ; അതിരാണിപ്പാടം ജനസാഗരം

കോഴിക്കോട്: കലോത്സവാവേശം കൊടുമുടി കയറിയപ്പോൾ, അതിരാണിപ്പാടം നിറഞ്ഞ് കവിഞ്ഞ് ജനസാഗരം. പ്രധാന വേദിയിൽ മറ്റ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി രാവിലെ അരങ്ങേറിയ എച്ച്.എസ്.എസ് വിഭാഗം തിരുവാതിര കാണാൻ തന്നെ ആളുകളുടെ കുത്തൊഴുക്കായിരുന്നു. സദസ് കവിഞ്ഞ് ആളുകൾ പുറത്ത് നിന്നാണ് തിരുവാതിര ആസ്വദിച്ചത്.

അ​പ്പോഴും സദസിന് പുറത്ത് മാധ്യമങ്ങളുടെ സ്റ്റാളുകളിൽ ഉൾപ്പെടെ നടത്തുന്ന ചോദ്യോത്തര പരിപാടികൾ, വിവിധ മത്സരങ്ങൾ, കലോത്സവത്തിൽ പ​ങ്കെടുത്തവരുടെ ഇനങ്ങൾ മാധ്യങ്ങൾക്ക് വേണ്ടി വീണ്ടും നടത്തുന്നതുൾപ്പെടെയുള്ള പരിപാടികൾ എന്നിവയും സജീവമായി നടക്കുന്നുണ്ട്. അവയിലെല്ലാം ആളുകളുടെ വൻ പങ്കാളിത്തവും ഉണ്ട്.

Full View

ഉച്ചയായപ്പോഴേക്കും ആളുകളുടെ കുത്തൊഴുക്ക് വീണ്ടും വർധിച്ചു. പൂഴിയിട്ടാൽ വീഴാത്തത്ര ആളുകൾ അതിരാണിപ്പാടത്ത് തടിച്ചുകൂടി. പരിപാടി നടക്കാത്ത സമയത്ത് പോലും വേദിക്ക് മുന്നിൽ നിന്ന് എഴുന്നേറ്റ് പോകാതെ ഇരിപ്പിടം ഉറപ്പിച്ച ആളുകൾ ഉച്ചക്ക് ശേഷം നടക്കുന്ന സംഘനൃത്തത്തിനായി കാത്തിരിക്കുകയായിരുന്നു.

കലോത്സവത്തിന്റെ മറ്റ് വേദികളിലും നിറഞ്ഞ സദസായിരുന്നു. കലോത്സവം കാണാനായി ഇന്ന് ജില്ലയിലെ സ്കൂളുകൾക്ക് കലക്ടർ അവധി അനുവദിച്ചതും ആസ്വാദകരുടെ എണ്ണം വർധിപ്പിച്ചുവെന്ന് കരുതാം. ആളുകൾ കുടുംബവും കുട്ടികളുമായാണ് കലോത്സവം ആസ്വദിക്കാനെത്തിയത്.

Tags:    
News Summary - Excitement of School Kalolsavam is at the peak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.