കോഴിക്കോട്: സംസ്ഥാന കലോത്സവത്തിന് വിവിധ ജില്ലകളിൽനിന്നെത്തുന്ന മത്സരാർഥികൾക്കും അധ്യാപകർക്കും താമസത്തിന് വിപുല സൗകര്യങ്ങളുമായി സ്കൂളുകൾ. തിങ്കളാഴ്ച ഉച്ചയോടെ വിദ്യാർഥികളും അധ്യാപകരും എത്തിത്തുടങ്ങി.
കോട്ടയത്തുനിന്നുള്ളവർക്ക് സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസിലും കാസർകോട്, എറണാകുളം, മലപ്പുറം ജില്ലക്കാർക്ക് കാലിക്കറ്റ് ഗേൾസ് എച്ച്.എസ്.എസിലും കൊല്ലത്തുകാർക്ക് പ്രോവിഡൻസ് ഗേൾസ് എച്ച്.എസ്.എസിലും തിരുവനന്തപുരം, പാലക്കാട് നിന്നുള്ളവർക്ക് സെന്റ് വിൻസെന്റ് കോളനി എച്ച്.എസ്.എസിലും കണ്ണൂർ, വയനാട് നിന്നുള്ളവർക്ക് പ്രസന്റേഷൻ എച്ച്.എസ്.എസിലും തൃശൂരിൽനിന്നുള്ളവർക്ക് എം.സി.സി.എച്ച്.എസ്.എസിലും പത്തനംതിട്ട, ആലപ്പുഴ നിന്നുള്ളവർക്ക് നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസിലും ഇടുക്കിയിൽനിന്നുള്ളവർക്ക് സിൽവർ ഹിൽസ് എച്ച്.എസ്.എസിലും കോഴിക്കോട്ടുനിന്നുള്ളവർക്ക് നടക്കാവ് ജി.എൽ.പി.എസിലുമാണ് പെൺകുട്ടികൾക്കുള്ള താമസം ക്രമീകരിച്ചിരിക്കുന്നത്.
കാസർകോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽനിന്നുള്ള ആൺകുട്ടികൾക്ക് താമസസൗകര്യം ജെ.ഡി.ടി എച്ച്.എസ്.എസിലും വയനാടുനിന്നുള്ളവർക്ക് എൻ.ജി.ഒ ക്വാർട്ടേഴ്സ് എച്ച്.എസ്.എസിലും തിരുവനന്തപുരം, പാലക്കാട് നിന്നുള്ളവർക്ക് ആർ.കെ. മിഷൻ എച്ച്.എസ്.എസിലും പത്തനംതിട്ടക്കാർക്ക് മീഞ്ചന്ത എച്ച്.എസ്.എസിലും ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ളവർക്ക് സാവിയോ എച്ച്.എസ്.എസിലും തൃശൂരുകാർക്ക് മായനാട് എ.യു.പി.എസിലും കോട്ടയത്തുനിന്നുള്ളവർക്ക് പന്നിയങ്കര ഗവ. യു.പി.എസിലും ഇടുക്കിയിൽനിന്നുള്ളവർക്ക് കല്ലായി ഗവ. യു.പി-എൽ.പിയിലും കോഴിക്കോട്ടുനിന്നുള്ളവർക്ക് കല്ലായി ഗവ. ബോയ്സ് എച്ച്.എസ്.എസിലും കൊല്ലത്തുനിന്നുള്ളവർക്ക് കുണ്ടൂപറമ്പ് ഗവ. എച്ച്.എസ്.എസ്, കുറ്റിച്ചിറ എസ്.എസ് എന്നിവിടങ്ങളിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.