കോഴിക്കോട്: ഹൈസ്കൂൾ നാടകങ്ങളിലേറെയും പ്രേക്ഷകരെ നിരാശരാക്കിയപ്പോൾ ആലപ്പുഴക്കാരുടെ ‘സൈക്കിൾ’ ശ്രദ്ധിക്കപ്പെട്ടു. മികച്ച ദൃശ്യവിരുന്നാണ് ചേർത്തല ഗവ. ഗേൾസ് സ്കൂളിന്റെ സൈക്കിൾ എന്ന നാടകം അരങ്ങിൽ കൊണ്ടുവന്നത്. എങ്ങനെ ചവിട്ടിയാലും മുന്നോട്ട് മാത്രം പോകുന്ന സൈക്കിളിനെ പ്രതീകമാക്കിയായിരുന്നു നാടകം. ഭരണഘടന നേരിടുന്ന വെല്ലുവിളികൾക്കെതിരെയുള്ള വിദ്യാർഥികളുടെ പ്രതികരണം കൂടിയായിരുന്നു നാടകം.
എറണാകുളം പൊലിസിലെ വിജിലൻസ് ഉദ്യോഗസ്ഥനായ സുനിൽ ആണ് കുട്ടികളെ നാടകം പഠിപ്പിച്ചത്. സഹായികളായി ഡാനിയും വിനീഷുമുണ്ട്. തുടർച്ചയായി നാല് വർഷമായി ചേർത്തല ഗവ. ഗേൾസ് സംസ്ഥാന തലത്തിൽ നാടകം അവതരിപ്പിക്കുന്നത്. ഉപജില്ലയിൽ രണ്ടാം സ്ഥാനമായ നാടകം അപ്പീൽ നേടിയാണ് ജില്ലാ മത്സരത്തിൽ പങ്കെടുത്തു വിജയിച്ചത്. സംസ്ഥാന കലോൽസവത്തിൽ എ. ഗ്രേഡ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.