ദഫ് മുട്ടിന്റെ തറവാടായ ആലസ്സം വീട്ടിൽനിന്ന് അഞ്ചാം തലമുറക്കാരൻ ജുനൈദ് പരിശീലകന്റെ റോളിലേക്ക്. മൂന്ന് പതിറ്റാണ്ടിലേറെയായി കലോത്സവ വേദികളിൽ ദഫ് മുട്ട് പരിശീലകനായ കോയ കാപ്പാടാണ് തന്റെ പദവി മകൻ ജുനൈദിന് കൈമാറിയത്.
തിരുവങ്ങൂർ ഹൈസ്കൂളിന്റെ മത്സരാർഥിയും പരിശീലകനുമായാണ് ഇന്നലെ ജുനൈദ് ഹൈസ്കൂൾ വിഭാഗം ദഫ്മുട്ട് കളിക്കെത്തിയത്.
എന്നും പരിശീലകനായി കലോത്സവ വേദിയിലുണ്ടായിരുന്ന കോയ ഫോക് ലോർ അക്കാദമിയുടെ വൈസ് ചെയർമാനായതോടെ പരിശീലകന്റെ റോളിൽനിന്ന് പിന്മാറി. കോയയുടെ ശിഷ്യന്മാരാണ് മേളയിലെ മിക്ക പരിശീലകരും.
ദഫ് മുട്ടിൽ 142 വർഷത്തെ പാരമ്പര്യമുണ്ട് കാപ്പാട് ആലസ്സം വീട് തറവാടിനെന്ന് കോയ പറഞ്ഞു. പിതാവ് അഹമ്മദ് കുട്ടി മുസ്ലിയാരാണ് കലോത്സവത്തിലേക്ക് ദഫ് മുട്ട് കൊണ്ടുവരാൻ പണിയെടുത്തത്. ജുനൈദാണ് മകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.