കലോത്സവ നഗരിയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ

ഹെൽപ് ​ഡസ്ക്

ക​ലോ​ത്സ​വം; 750 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് വിവിധ വേദികളിലായി സഹായങ്ങൾക്കുള്ളത്

കോ​ഴി​ക്കോ​ട്: ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ സു​ര​ക്ഷ​യ​ട​ക്കം സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​ണി​നി​ര​ക്കു​ന്ന​ത് 750 സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ൾ. ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് എ​ല്ലാ വേ​ദി​ക​ളി​ലും ഇ​വ​രു​ടെ സേ​വ​നം. ന​ഗ​ര​ത്തി​ലെ 28 സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണി​വ​ർ. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തോ​ടൊ​പ്പം മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും കൂ​ടെ​യെ​ത്തു​ന്ന​വ​ർ​ക്കും കാ​ണി​ക​ൾ​ക്കും എ​ല്ലാ സ​ഹാ​യ​ത്തി​നും ഇ​വ​രു​ണ്ട്. ‘സു​സ്ഥി​രം വി​ക​സ​നം സു​ര​ക്ഷി​ത ജീ​വി​തം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ആ​​ശ​യ രൂ​പ​വ​ത്ക​ര​ണ​ത്തി​നാ​യി പ​ത്തോ​ളം വേ​ദി​ക​ളി​ൽ മ​രം നി​റ​ക്ക​ൽ പ​ദ്ധ​തി​യും ഇ​വ​ർ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​മേ​യ​ത്തി​ൽ ആ​ളു​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ര​ത്തി​ൽ ഒ​ട്ടി​ച്ചു​വെ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. മാ​ത്ര​മ​ല്ല മു​ഴു​വ​ൻ വേ​ദി​ക​ളി​ലും എ​സ്.​പി.​സി ഹെ​ൽ​പ് ഡ​സ്കു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സാ​മൂ​തി​രി സ്കൂ​ളി​ൽ ഹോ​ണ​സ്റ്റി ഫു​ഡ് ഷോ​പ്പും ഇ​വ​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ലോ ​ത്സ​വ​ത്തി​​നെ​ത്തു​ന്ന​വ​രു​ടെ സ​ത്യ​സ​ന്ധ​ത​യ​ട​ക്കം ക​​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ​ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും പാ​നീ​യ​ങ്ങ​ളു​മ​ട​ക്കം ഒ​രു​ക്കി​യ ഇ​വി​ടെ വി​ല​വി​വ​ര​പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ക​ട​ക്കാ​ര​നി​ല്ലാ​ത്ത ഇ​വി​ടെ ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത് അ​തി​ന്റെ തു​ക പ്ര​ത്യേ​കം ഒ​രു​ക്കി​യ പെ​ട്ടി​യി​ൽ ഇ​ടു​ക​യാ​ണ് വേ​ണ്ട​ത്. പ്ര​ധാ​ന വേ​ദി​യാ​യ വി​ക്രം ​മൈ​താ​നി​യി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം പ​ക​ർ​ന്ന് സെ​ൽ​ഫി കോ​ർ​ണ​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നോ​ഡ​ൽ ഓ​ഫി​സ​ർ അ​സി. ക​മീ​ഷ​ണ​ർ പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ലാ​ണ് എ​സ്.​പി.​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. എ​ൻ.​സി.​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ജെ.​ആ​ർ.​സി അ​ട​ക്ക​മു​ള്ള​വ​രും വേ​ദി​ക​ളി​ൽ സേ​വ​ന​ത്തി​നു​ണ്ട്.

Tags:    
News Summary - Kalotsavam; 750 student police cadets for assistance at various venues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.