കേരള സ്കൂൾ കലോത്സവം: ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: അറുപത്തി ഒന്നാമത് കേരള സ്‌കൂൾ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കുന്നതിനു വേണ്ടി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ഓഫീസ് സെന്റ് മെെക്കിൾസ് ​ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സാഹിത്യകാരൻ വി.ആർ. സുധീഷ് നിർവഹിച്ചു.

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന കേരള സ്കൂൾ കലോത്സവം ഹരിത ചട്ട പ്രകാരം നടത്തുക എന്നതാണ് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ലക്ഷ്യം. ഇതിനായി ആയിരത്തോളം വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഡിസംബർ 27,28,29 തിയ്യതികളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം ഡിസംബർ 28ന് ബി.ഇ.എം ​ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. വിദ്യാർഥികളെയും രക്ഷിതാക്കളെയും ഹരിത ചട്ടത്തെ കുറിച്ച് ബോധവത്ക്കരിക്കുകയാണ് ലക്ഷ്യം. പരിശീലനം നേടിയ വളണ്ടിയർമാരെ കലോത്സവ നഗരിയിൽ സേവനത്തിനായി ഉപയോഗപ്പെടുത്തും.

ചടങ്ങിൽ ആരോ​ഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. അഡ്വ. എം രാജൻ, മനോജ് കുമാർ, പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി, ഹെഡ്മിസ്‌‌ട്രസ് സിസ്റ്റർ സിനി, ഡോ. ജോഷി ആന്റണി, കൃപ വാര്യർ , പ്രിയ തുടങ്ങിയവർ സംസാരിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ കെ.കെ ശ്രീജേഷ് കുമാർ സ്വാ​ഗതവും പി.‌ടി.എ പ്രസിഡന്റ് പ്രമോദ് മോവനാനി നന്ദിയും പറഞ്ഞു.

Tags:    
News Summary - Kerala School Arts Festival: Green Protocol Committee office inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.