അകക്കണ്ണിന്റെ വെളിച്ചത്തിൽ ഹൈസ്കൂൾ നാടക മത്സരം ആസ്വദിക്കുന്ന ജൈസൽ മാഷ്

കാതുകൾ കൊണ്ട് നാടകം കണ്ട് ജൈസൽ മാഷ്

കോഴിക്കോടിന്റെ നാടക പാരമ്പര്യത്തിന്റെ എല്ലാ പ്രൗഡിയും ഉൾക്കൊള്ളുന്നതായിരുന്നു തളി സ്കൂളിലെ നാടക വേദി. തിങ്ങിനിറഞ്ഞ സദസിലാണ് ഹൈസ്കൂൾ നാടകം അരങ്ങേറിയത്. ഒന്നിനൊന്ന് മികച്ച നാടകങ്ങളും. പൊലീസിന്റെ കർശന സുരക്ഷയിലാണ് നാടകം അരങ്ങേറിയത്. അതിനിടയിലാണ് കാതുകൾ കൊണ്ട് നാടകങ്ങൾ ഒപ്പിയെടുത്ത് ഒരധ്യാപകൻ ശ്രദ്ധേയനായത്. കോഴിക്കോട് കൊളത്തറ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ദി ഹാൻഡികാപ്ഡ് അധ്യാപകനാണ് ജൈസൽ.

നിരവധി വർഷങ്ങളയായി കലോത്സവ വേദികളിൽ എത്താറുണ്ടെന്നും നാടകം വളരേയേറെ ഇഷ്ടമാണെന്നും ജൈസൽ പറഞ്ഞു. ഒരുപാട് ഇഷ്ടമുള്ള പുതിയ നാടകങ്ങൾ കാണാനായി. പായസം എന്ന നാടകം ഏറെ ഇഷ്ടപ്പെട്ടു. തുന്നൽ, ഹരേ മൈ ഗോഡ് എന്നീ നാടകങ്ങൾ സ്​പെഷ്യൽ ആയിട്ട് തോന്നി. നാകവും സിനിമയും ആണ് ഒരുപാട് ഇഷ്ടം. സ്കൂളിൽ ഒരു വർഷമായി ബ്രയിലി ലിപി അധ്യാപകനാണ് ജൈസൽ.

Tags:    
News Summary - kerala state school youthfest kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.