61മത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

മതനിരപേക്ഷതയുടെ വേദിയായി കലോത്സവങ്ങൾ നിലനിർത്തണം -മുഖ്യമന്ത്രി; കലക്കോട്ടയായി കോഴി​ക്കോട്

കോഴിക്കോട്: കലോത്സവം ആശയങ്ങൾ പങ്കുവെക്കാനും രസിക്കാനും രസിപ്പിക്കാനുമുള്ള വേദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 61ാമത് സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ആശങ്കയുണ്ട്. മാനദണ്ഡങ്ങൾ പാലക്കണം. കോവിഡിന്റെ പ്രത്യാഘാതങ്ങൾ കുട്ടികളുടെ കലോത്സവങ്ങളെയും ബാധിച്ചിരുന്നു. അത് മാറിവരുന്നതേയുള്ളൂ. മതനിരപേക്ഷതയുടെ വേദിയായി കലോത്സവങ്ങൾ നിലനിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


അഞ്ചു ദിവസം നീണ്ട കലോത്സവ മാമാങ്കത്തിന് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഏഴുതിരിയിട്ട വിളക്ക് കൊളുത്തി കൊണ്ട് കലോത്സവത്തിന് തുടക്കം കുറിച്ചു. കാലത്തിന്റെ കണ്ണാടിയാണ് കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്കൂൾ കലോത്സവം രാഷ്ട്രീയ - സാമൂഹിക സാഹിത്യ മേഖലയിലുണ്ടായ മാറ്റം പ്രതിഫലിപ്പിക്കുന്നതാണ്. സാമൂഹിക വിമർശനത്തിന്റെയും നവീകരണത്തിന്റെയും ചാലു കീറുന്നതാണ് ആദ്യ ഘട്ടങ്ങളിൽ ഇല്ലാതിരുന്ന പല കലാരൂപങ്ങളും പിന്നീട് ഉണ്ടായി. പല കലാരൂപങ്ങളും നവീകരിക്കപ്പെട്ടു.


വിജയിക്കലല്ല പങ്കെടുക്കലാണ് കാര്യമെന്ന് രക്ഷിതാക്കളും കുട്ടികളും മനസിലാക്കണം. കലാ സാംസ്കാരിക മേഖലയുടെ ആകെ മടങ്ങി വരവിന്റെ അടയാളപ്പെടുത്തലാകട്ടെ ഈ മഹോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - kerala state school youthfest;pinarayi inaugurates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.