മാറ്റൽ തട്ടി വീണ് പരിക്കേറ്റ് സുഫിയാൻ

കോൽക്കളി: മാറ്റിൽ തട്ടി മറിഞ്ഞ് മത്സരാർഥി വീണു, പ്രതിഷേധത്തിന് പിന്നാലെ മാറ്റ് മാറ്റി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ കോൽക്കളി വേദിയിൽ വിരിച്ച മാറ്റിനെ ചൊല്ലി വീണ്ടും മത്സരാർഥികളും സംഘാടകരും തമ്മിൽ തർക്കം. മാറ്റിൽ തട്ടി മത്സരാർഥി വീണ് പരിക്കേറ്റതിന് പിന്നാലെയാണ് വേദിമാറ്റം ആവശ്യപ്പെട്ടത്. വേദി അഞ്ച് ഗുജറാത്തി ഹാളിലാണ് സംഭവം.

വിദ്യാർഥികളുടെ എതിർപ്പിനെ തുടർന്ന് ഒന്നര മണിക്കൂറോളം മത്സരം നിർത്തിവെച്ചു. ശേഷം നടന്ന ചർച്ചക്ക് പിന്നാലെ മാറ്റ് വേദിയിൽ നിന്ന് നീക്കം ചെയ്തു. പരിക്കേറ്റ വിദ്യാർഥി എറണാകുളം തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ സുഫിയാനെ ആശുപത്രിയിലേക്ക് മാറ്റി.

പ്രതിഷേധങ്ങൾക്കൊടുവിൽ കോൽക്കളി വേദിയിലെ മേറ്റ് നീക്കുന്നു

രാവിലെ വേദിയിൽ നിന്ന് മാറ്റ് നീക്കം ചെയ്യണമെന്ന് മത്സരാർഥികൾ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. മത്സരം നടക്കുമ്പോൾ തടസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ, സ്റ്റിക്കർ ഉപയോഗിച്ച് മാറ്റ് ഒട്ടിച്ച് ബലപ്പെടുത്തിയ ശേഷം മത്സരം ആരംഭിക്കുകയായിരുന്നു. മുൻ കലോത്സവ വേദികളും കോൽക്കളിക്ക് മാറ്റ് വിരിച്ചത് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

മാറ്റ് നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും യൂണിയൻ നേതാക്കളും വേദിയിൽ


Tags:    
News Summary - Kolkali: The contestant fell down after hitting the mat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.