മൽഹാർ ടീമിന് പുരസ്കാരം സമ്മാനിക്കുന്നു

കോഴിക്കോടിനെ സംഗീത ലഹരിയിൽ ആറാടിച്ച് മൽഹാർ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നത്തിൽ ഗാനധാര തീർത്ത് കോഴിക്കോടിന്‍റെ പാട്ടുകൂട്ടം മൽഹാർ. സാമൂഹ്യ മുന്നേറ്റം തങ്ങളുടെ കൂടെ പങ്കാളിത്തമാണെന്ന് പ്രഖ്യാപിക്കുന്ന പാട്ടുകൂട്ടമാണ് മൽഹാർ.

ഭിന്നശേഷി മാസാചരണ പരിപാടികളുടെ ഭാഗമായാണ് 15 ബി.ആർ.സികളിൽ നിന്നും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പാടാൻ കഴിവുള്ള കുട്ടികളെ തെരഞ്ഞെടുത്താണ് സമഗ്ര ശിക്ഷ കോഴിക്കോട് മൽഹാർ ടീം രൂപീകരിച്ചത്. 17 പേരാണ് മൽഹാറിലുള്ളത്. വടകര വെച്ചു നടന്ന ഭിന്നശേഷി ജില്ലാതല കലോത്സവത്തിലാണ് മൽഹാർ ടീമിന്‍റെ ആദ്യ അവതരണവും പ്രഖ്യാപനവും നടന്നത്.

61 -ാംമത് സ്കൂൾ കലോത്സവത്തിന്‍റെ സാംസ്കാരിക വേദിയിൽ മൽഹാറിലെ 11 പേരാണ് ഗാനങ്ങളവതരിപ്പിച്ചത്. ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നിറഞ്ഞ സദസിനെ സംഗീത ലഹരിയിൽ ആറാടിച്ചാണ് പരിമിതികളെയെല്ലാം അവഗണിച്ച് കോഴിക്കോടിന്‍റെ ഗായക സംഘം ഗാനസദ്യയൊരുക്കിയത്. തൂണേരി ബി.ആർ.സിയിലെ ശ്രീലാൽ മാഷാണ് മൽഹാറിനെ നയിക്കുന്നത്.

Tags:    
News Summary - Malhar Team in School kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.