സ്‌കൂള്‍ കലോത്സവത്തിന് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം- മന്ത്രി ശിവൻകുട്ടി

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ പ​ങ്കെടുക്കുന്നവർ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കേന്ദ്രസര്‍ക്കാർ നൽകിയ കോവിഡ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാര്‍ഗനിര്‍ദേശം നല്‍കിയതെന്ന് മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ട്. കോവിഡ് ജാഗ്രത കണക്കിലെടുത്തുള്ള നടപടികള്‍ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണം -മന്ത്രി പറഞ്ഞു.

61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിനാണ് ഇത്തവണ കോഴിക്കോട് വേദിയാകുന്നത്. ജനുവരി 3 മുതല്‍ കോഴിക്കോടിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 24 വേദികളിലായി ആരംഭിക്കുന്ന കലോത്സവം അഞ്ചുദിവസം നീണ്ടുനില്‍ക്കും. മല്‍സരങ്ങളില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 1000 രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കും. മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് ഇക്കുറി വലിയ ഘോഷയാത്ര ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - mask mandatory for kerala state school kalolsavam.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.