അധ്യാപകന്റെ വരികൾക്ക് ഈണമിട്ട് വിദ്യാർഥി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി. പാലക്കാട് പട്ടാമ്പിയിലെ ജി.ജെ.എച്ച്.എസ്.എസ് നടുവട്ടം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി കെ. നബീലയാണ് അധ്യാപകൻ എഴുതിയ അറബിക് പദ്യം സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിച്ച് എ ഗ്രേഡ് നേടിയത്.
സ്കൂളിലെ അറബി അധ്യാപകനും എഴുത്തുകാരനുമായ എം. അഷ്റഫാണ് വരികൾ രചിച്ചത്. 14 വർഷത്തോളമായി കവിത എഴുതാറുണ്ടെന്ന് അഷ്റഫ് പറഞ്ഞു. നരബലി പോലുള്ള സാമൂഹിക തിന്മക്കെതിരായാണ് കവിത.
സ്കൂളിലെ മറ്റൊരു അറബിക് അധ്യാപകൻ നിസാർ അഹമ്മദ് വരികൾക്ക് ഈണമിട്ടു. ആ പദ്യം വേദിയിൽ അവതരിപ്പിച്ചാണ് നബീല വിജയം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.