എന്തേ മറന്നു എൻ.പി. മുഹമ്മദിന്‍റെ എണ്ണപ്പാടത്തെ?

കോഴിക്കോട്: കലോത്സവ വേദികൾക്ക് പേരിട്ടപ്പോൾ എൻ.പി. മുഹമ്മദിന്റെ എണ്ണപ്പാടത്തെ മറന്നതിൽ തെക്കെപ്പുറത്തുകാർക്ക് പരിഭവം. പ്രശസ്ത സാഹിത്യകൃതികളിലെ ദേശങ്ങൾ വേദികളുടെ പേരാക്കിയപ്പോൾ എൻ.പിയുടെ എണ്ണപ്പാടം വിട്ടുകളഞ്ഞു. ഇതിൽ പ്രതിഷേധമെന്നോണം കലാപ്രതിഭകൾക്ക് എൻ.പി. മുഹമ്മദിന്റെ എണ്ണപ്പാടത്തേക്ക് സ്വാഗതമെന്ന് എഴുതിയ ബാനർ കെട്ടിയിരിക്കുകയാണ് ഇടിയങ്ങരയിൽ.

കലോത്സവവേദിക്ക് തൊട്ടരികെയാണ് എൻ.പിയുടെ കഥാദേശമായ എണ്ണപ്പാടം. എന്‍.പി. മുഹമ്മദ് എന്ന കഥാകാരന്‍ വായനക്കാരന്റെ മനസ്സില്‍ ജീവിക്കുന്നത് എണ്ണപ്പാടത്തിന്റെ കഥാകാരനായാണ്. നോവലിലെ ഖമറുദ്ദീനും കൗജു താത്തയും കല്‍മേയി താത്തയും കമ്യൂണിസ്റ്റ് ഉസ്സനുമെല്ലാം വായനക്കാരുടെ മനസ്സില്‍ പതിഞ്ഞവരാണ്.

ഇവരുടെ കഥാപരിസരത്ത് കലോത്സവ വേദി തന്നെയുണ്ട്. അതേസമയം, എൻ.പിയുടെ കഥയിലെ നാരകംപുരം വേദിക്ക് പേരായിട്ടുണ്ട്. സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളിലെ വേദിക്ക് നാരകംപുരം എന്നാണ് പേര്.

എൻ.പി. മുഹമ്മദിന്റെ പരപ്പനങ്ങാടിയിലെ തറവാടുവീടുമായി ബന്ധപ്പെട്ട പേരാണിത് (അദ്ദേഹത്തിന്റെ പിതാവ് എൻ.പി. അബുവിന്റെ വീട്). വായനക്കാരുടെ ഓർമകളിൽ പക്ഷേ, എണ്ണപ്പാടംതന്നെയാണ് തിളച്ചുമറിയുന്നത്.

Tags:    
News Summary - N.P. Muhammad's enna padam not in school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.