കുപ്പിവള പൊട്ടി കൈ മുറിഞ്ഞ് തളർന്നു വീണ ആമിന

മുറിവേറ്റ് ചോരയൊഴുകിയിട്ടും തോഴി ഒപ്പന നിർത്തിയില്ല

കോഴിക്കോട്: കുപ്പിവള പൊട്ടി കൈ മുറിഞ്ഞ് ചോരയൊഴുകിയിട്ടും തോഴി ഒപ്പന നിർത്തിയില്ല. ഒടുവിൽ കളി പൂർത്തിയാക്കിയപ്പോഴേക്കും വേദിയിൽ തളർന്നുവീണു. വയനാട് പനമരം ജി.എച്ച്.എസ്.എസിലെ ആമിന ഹിബക്കാണ് ഒപ്പന തുടങ്ങി അൽപനേരത്തിനകം കൈ മുറിഞ്ഞത്. ​

കൈയടിച്ച് ഒപ്പന തുടർന്നപ്പോൾ കളി രക്തപങ്കിലമായി. ഇതു കണ്ട മണവാട്ടി സങ്കടത്തിലാണിരുന്നത്. പ്രയാസം സഹിച്ച് ഒപ്പന തുടർന്ന ആമിനക്ക് കാണികൾ എഴുന്നേറ്റു നിന്ന് കൈയടിച്ചു.


ഒപ്പന കഴിയുമ്പോഴേക്കും മെഡിക്കൽ സംഘവും ആംബുലൻസും റെഡിയായി സ്റ്റേജിന് പിന്നിൽ കാത്തിരുന്നു. തളർന്നു വീണ ആമിനയെ ആ​ശുപത്രിയിലേക്ക് മാറ്റി.

ഒപ്പന കുപ്പിവളയണിയുന്നത് അപകടമാണെന്ന് വിദഗ്ധർ പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒപ്പനമത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ചോരക്കലാശം.

Tags:    
News Summary - oppana in school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.