‘ക്യൂരിയോസ്’ കാർണിവലിന്‍റെ പ്രമോഷനുവേണ്ടി മുഖത്ത് ചായം പൂശുന്നു

കരുതലിൻ വർണമുഖങ്ങൾ

ചിലങ്കയുടെ താളവും ഒപ്പനയുടെ ഇശലുകളും നാടോടി നൃത്തത്തിന്‍റെ ഈരടികളും മുഴങ്ങുന്ന അതിരാണിപ്പാടത്ത് ന്യൂജെൻ കാഴ്ചകളും. യുവാക്കൾക്കിടയിൽ ട്രെൻഡായ ഫേസ് പെയിന്റ് ചെയ്താണ് നിരവധി ചെറുപ്പക്കാർ അതിരാണിപ്പാടത്തെത്തിയത്. നിമിഷനേരം കൊണ്ട് കുട്ടികൾ ചുറ്റും കൂടി. അവർ ഉദ്ദേശിച്ചതും അതുതന്നെയായിരുന്നു.

പാലിയേറ്റിവ് രോഗികൾക്കുവേണ്ടി ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ‘ക്യൂരിയോസ്’  കാർണിവലിന്‍റെ പ്രമോഷനു വേണ്ടിയായിരുന്നു ഫേസ് പെയിന്റിങ്. കിടപ്പുരോഗികളും വീൽ ചെയറിലുള്ളവരുമായ പാലിയേറ്റിവ് രോഗികൾക്ക് വിനോദം നൽകുക എന്നതോടൊപ്പം ഫണ്ട് സമാഹരണവുംകൂടി ‘ക്യൂരിയോസ്’ കാർണിവലിന്‍റെ ലക്ഷ്യമാണ്.

മെഡിക്കൽ കോളജിലെ വിദ്യാർഥികളും ഫോട്ടോഗ്രാഫർമാരും ഫേസ് പെയിന്റ് ചെയ്യുന്നവരുമെല്ലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന്‍റെ ഭാഗമാണ്. 

Tags:    
News Summary - paliative care in school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.