വേദികളിൽനിന്ന് വേദികളിലേക്ക് വഴിതെറ്റാതെയെത്താൻ ക്യൂ.ആർ കോഡ് ഒരുക്കിയതിനുപിന്നാലെ പൊലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സര്‍വിസും തുടങ്ങി. കോഴിക്കോട് സിറ്റി സൈബർ സെല്ലും കോഴിക്കോട് സൈബർ ഡോമും ചേർന്നാണിത് വികസിപ്പിച്ചത്. ക്യൂ.ആർ കോഡ് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ കേരള പൊലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സര്‍വിസ് ഉപയോഗിച്ചും വേദികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വളരെ എളുപ്പത്തില്‍ അറിയാനാവും.
ഫോണിലെ ഗൂഗ്ൾ അസിസ്റ്റന്റിൽ ടാപ് ചെയ്ത് ആദ്യം ‘ടാക്ക് ടു കേരള പൊലീസ്’ എന്നും, പിന്നെ ‘യൂത്ത് ഫെസ്റ്റിവൽ’ എന്നും പറഞ്ഞാൽ നമ്പർ അടിസ്ഥാനത്തിൽ സ്കൂളിന്റെ പേരോടുകൂടി വേദികൾ, ഫുഡ് കോർട്ട്, ഫുഡ് കോർട്ട് പാർക്കിങ്, രജിസ്ട്രേഷൻ കൗണ്ടർ എന്നിവ ഉൾപ്പെടുന്ന പട്ടിക ഫോണിൽ ദൃശ്യമാകും.
പോകേണ്ട വേദി ഏത് നമ്പർ / സ്കൂൾ ഏതാണോ ആ പേരിനു നേരെ ക്ലിക്ക് ചെയ്യുമ്പോൾ മറ്റൊരു മാപ് വിൻഡോ ഫോണിൽ ഓപൺ ആവുകയും അതിൽ വേദി എവിടെയാണെന്ന് കാണിച്ചുതരുകയും ചെയ്യും. കൂടാതെ ‘ഫൈന്റ് നിയറസ്റ്റ് സ്റ്റേജി’ൽ ടാപ് ചെയ്യുമ്പോൾ നിൽക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള വേദി കാണിച്ചുതരും. ലൈവ് മാപ് ആയതിനാൽ നിൽക്കുന്ന സ്ഥലത്തുനിന്നും എത്ര ദൂരെയാണ് വേദി ഉള്ളതെന്നും ഏതുവഴി ഗതാഗത തടസ്സമില്ലാതെ എളുപ്പത്തിൽ എത്താമെന്നും കാണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.