കോഴിക്കോട്ട് കലാമാമാങ്കം എത്തിയപ്പോൾ തിരക്കെല്ലാം ആസ്വാദനത്തിന് മാറ്റിവെച്ചിരിക്കുകയാണ് സിനിമയിലെ തിരക്കുള്ള മേക്കപ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ. രഞ്ജിയെ മേക്കപ്പിന് കിട്ടാൻ പല നർത്തകിമാരും ആഗ്രഹിക്കാറുണ്ട്. എന്നാൽ, അവരുടെ തിരക്കുകാരണം നടക്കാറില്ല. ഒരുകാലത്ത് കലോത്സവ വേദികളിലെ ചായക്കൂട്ടുകളിൽ മുങ്ങിക്കഴിഞ്ഞിരുന്ന അവർ പഴയ കലോത്സവങ്ങളുടെ ഓർമ പുതുക്കുകയാണ്.
വർക്കല ലിറ്റിൽ ഫ്ലവർ സ്കൂളിലെ ഐശ്വര്യക്ക് ഇത്തവണ അവർ മേക്ക് അപ് ചെയ്യുന്നുണ്ട്. ഭരതനാട്യം മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലാണ് രഞ്ജു രഞ്ജിമാർ ഐശ്വര്യയെ ഒരുക്കിയത്. പണ്ടൊക്കെ മേക്കപ്പിന്റെ തിരക്കിൽ കലകൾ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അവർ പറയുന്നു. ‘‘പണ്ടത്തെ മത്സരമായിരുന്നു നല്ലത്.
മത്സരാർഥികൾക്ക് അതിന്റെ ആവേശമുണ്ടായിരുന്നു. ഇന്നത് നഷ്ടപ്പെട്ടു. അർഹതപ്പെട്ടവർക്ക് കലാതിലകവും പ്രതിഭ പട്ടവും നൽകുകയാണ് വേണ്ടത്’’-അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.