ഓരോ വർഷവും കലോൽസവം വിസ്മയിപ്പിക്കുന്നതായി അന്താരാഷ്ട്ര ന്യൂസ് ഏജൻസിക്ക് വേണ്ടി ഗവേഷണത്തിനെത്തിയ തിരുവനന്തപുരം സ്വദേശി രാജ ശ്രീരാജു. കേരളത്തിന്റെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ ഈ മേളക്ക് വലിയ പങ്കുണ്ട്. മാറി മാറി വരുന്ന സർക്കാറുകൾ ഈ കലോൽസവത്തെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ മത്സരിക്കുന്ന കാഴ്ച അഭിനന്ദനീയമാണ്. മത്സരാർഥികൾക്കിടയിൽ സർവെ നടത്തിവേണം അടുത്ത കലോൽസവത്തിന് തയാറെടുക്കാൻ.
കുട്ടികൾക്ക് സാമ്പത്തികവും മറ്റുമുള്ള പരിമിതികൾ കാരണം സംസ്ഥാന കലോൽസവത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല എന്നാണ് അന്വേഷണത്തിൽ മനസ്സിലാവുന്നത്. ഇത് പരിഹരിക്കാൻ സർക്കാറിന് കഴിയും. കഴിവുള്ള കുട്ടികൾക്ക് പരിശീലനത്തിന് സർക്കാർതലത്തിൽ തന്നെ സംവിധനം ഏർപെടുത്തണം. കോസ്റ്റ്യൂംസിനും മറ്റു വലിയ സാമ്പത്തിക ചെലവ് വരുന്നതിനാൽ പലർക്കും ജില്ല വരെ മാത്രമേ മത്സരിക്കാനാവുന്നുള്ളൂ. അതേ സമയം സാമ്പത്തിക ശേഷിയുള്ള സ്കൂളുകൾക്ക് ഇൗ പ്രതിസന്ധിയില്ല. കുട്ടി ഏത് സ്കൂളിലാണ് പഠിക്കുന്നത് എന്ന് കൂടി ഘടകമാവുന്നു. ഇതു മാറണം.
സംഘാടനം ഇത്ര മികച്ച രീതിയിൽ മറ്റൊരു സംസ്ഥാനത്തും നടക്കുമെന്ന് തോന്നുന്നില്ല. കേരളത്തിൽ കലോൽസവത്തിന്റെ ഒരു പാരമ്പര്യം കാണാനുണ്ട്. ഈ ഉൽസവം ഓരോ വർഷം കൂടുമ്പോഴും വളരുന്നുമുണ്ട്. അതേ സമയം അതിനനുസരിച്ച് ഇതിന്റെ ഗുണം കേരളത്തിന്റെ കലാമണ്ഡലത്തിന്റെ വികസനത്തിന് ഉപകരിക്കണമെങ്കിൽ ഈ വിഷയത്തിൽ ഗവേഷണത്തിനായി സർക്കാർ ഒരു ടീമിനെ നിയോഗിക്കണം. കൂടുതൽ കുട്ടികൾക്ക് മേള ഉപകരിക്കുന്ന തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. പ്രതിഭകൾക്ക് തുടർച്ച വേണം. കലോൽസവം കഴിഞ്ഞാലും അവരുടെ വളർച്ചക്ക് വേണ്ട പദ്ധതികൾ സർക്കാർ തലത്തിൽ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും വേണം. ഇത്രയധികം മനുഷ്യവിഭവശേഷിയും സമയവും പണവും ചെലവഴിക്കുന്ന മേളയെ കുടുതൽ ഫലവത്താക്കാനുള്ള തുടർച്ചയായ പഠനങ്ങൾ വേണം
രാജശ്രീരാജു (ഗവേഷക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.