കോഴിക്കോട്: കലോത്സവ വേദികളിലേക്കെത്തുന്ന വാഹനങ്ങളുടെ പാർക്കിങ്ങിന് സിറ്റി പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനത്തേക്ക് മത്സരാർഥികളുമായും അല്ലാതെയും വരുന്ന വാഹനങ്ങൾ ടെക്നിക്കൽ സ്കൂൾ ഗ്രൗണ്ട്, പോളിടെക്നിക് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
സെന്റ് മൈക്കിൾസ് സ്കൂളിലേക്കുള്ള വാഹനങ്ങൾ -വെസ്റ്റ്ഹിൽ എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, ഫിസിക്കൽ എജുക്കേഷൻ കോളജ് -കോളജ് ഗ്രൗണ്ടിലും വേങ്ങേരി വെജിറ്റബിൾ മാർക്കറ്റ് കോമ്പൗണ്ടിലും ജി.വി.എച്ച്.എസ്.എസ് കാരപ്പറമ്പ് -വേങ്ങേരി വെജിറ്റബിൾ മാർക്കറ്റ് കോമ്പൗണ്ട്, എരഞ്ഞിപ്പാലം മാർകസ് എച്ച്.എസ്.എസ് -സരോവരം, നടക്കാവ് ജി.വി.എച്ച്.എസ്.എസ് -മനോരമയുടെ എതിർവശത്തുള്ള ഗ്രൗണ്ട്,
പ്രൊവിഡൻസ് സ്കൂൾ -നോർത്ത് ബീച്ച്, സെന്റ് വിൻസെന്റ് കോളനി സ്കൂൾ -സരോവരം ജങ്ഷന് എതിർവശം, എസ്.കെ. പൊറ്റെക്കാട് ഹാൾ -പറയഞ്ചേരി ബോയ്സ് സ്കൂൾ, സാമൂതിരി ഹാൾ -സാമൂതിരി ഗ്രൗണ്ട്, സാമൂതിരി ഗ്രൗണ്ട് വേദി -സാമൂതിരി ഗ്രൗണ്ട്, ഗവ. ഗണപത് എച്ച്.എസ്.എസ് -ഗവ. ഗണപത് എച്ച്.എസ്.എസ് ഗ്രൗണ്ട്, ഗവ. അച്യുതൻ ജി.എൽ.പി.എസ് -അച്യുതൻ ഗേൾസിന് എതിർവശം,
ഗവ. അച്യുതൻ ഗേൾസ് -അച്യുതൻ ഗേൾസിന് എതിർവശം, പരപ്പിൽ എം.എം.എച്ച്.എസ് -കോതി സൗത്ത് ബീച്ച്, ഗുജറാത്തി സ്കൂൾ ഹാൾ -ഗുജറാത്തി സ്കൂൾ ഗ്രൗണ്ട്, സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് -സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ യഥാക്രമം പാർക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.