കോഴിക്കോട്: കുപ്പിവള പൊട്ടി കൈ മുറിഞ്ഞ് ചോരയൊഴുകിയിട്ടും തോഴി ഒപ്പന നിർത്തിയില്ല. ഒടുവിൽ കളി പൂർത്തിയാക്കിയപ്പോഴേക്കും വേദിയിൽ തളർന്നുവീണു. വയനാട് പനമരം ജി.എച്ച്.എസ്.എസിലെ ആമിന ഹിബക്കാണ് ഒപ്പന തുടങ്ങി അൽപനേരത്തിനകം കൈ മുറിഞ്ഞത്. കൈയടിച്ച് ഒപ്പന തുടർന്നപ്പോൾ കളി രക്തപങ്കിലമായി.
ഇതുകണ്ട മണവാട്ടി സങ്കടത്തിലാണിരുന്നത്. പ്രയാസം സഹിച്ച് ഒപ്പന തുടർന്ന ആമിനക്ക് കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചു. ഒപ്പന കഴിയുമ്പോഴേക്കും മെഡിക്കൽ സംഘവും ആംബുലൻസും റെഡിയായി സ്റ്റേജിനു പിന്നിൽ കാത്തിരുന്നു. തളർന്നുവീണ ആമിനയെ ആശുപത്രിയിലേക്ക് മാറ്റി.
ഒപ്പനക്ക് കുപ്പിവളയണിയുന്നത് അപകടമാണെന്ന് വിദഗ്ധർ പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒപ്പനമത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ചോരക്കലാശം. ഫലം അറിഞ്ഞപ്പോൾ ടീമിന് എ ഗ്രേഡ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.