സ്കൂൾ കലോത്സവം ‘പന്തിപ്പാട്ട്’ പുറത്തിറങ്ങി

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ ഭക്ഷണ കമ്മിറ്റിക്ക് വേണ്ടി ടീച്ചേഴ്സ് തിയേറ്റർ@കാലിക്കറ്റ് ഒരുക്കിയ ഗാനം പെൻഡ്രൈവ് പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഭക്ഷണപ്പുര പ്രവർത്തനോദ്ഘാടനച്ചടങ്ങിൽ ഭക്ഷണപന്തൽ ഒരുങ്ങിയ ക്രിസ്ത്യൻ കോളേജിലായിരുന്നു പ്രകാശനം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് സ്വീകരിച്ചു.

ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ നാടക പ്രവർത്തകരായ ടീച്ചേഴ്സിന്‍റെ കൂട്ടായ്മയാണ് ടീച്ചേഴ്സ് തിയേറ്റർ. ടീച്ചേഴ്സ് തിയേറ്റർ @ കാലിക്കറ്റ് കോഡിനേറ്റർ മിത്തു തിമോത്തി ആശയവും സംഘാടനവും നടത്തിയ പന്തിപ്പാട്ട് രചിച്ചത് ശിവദാസ് പൊയിൽക്കാവും സംഗീതം നൽകിയത് സന്തോഷ് നിസ്വാർത്ഥയുമാണ്.

സജിത്ത് ക്യാമറയും മൻസൂർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ കളർ ബോക്സ് തിയറ്റർ അംഗങ്ങളും നടക്കാവ് ഗവ. ഗേൾസ് ബട്ടർഫ്ലൈ തീയേറ്റർ ഗ്രൂപ്പ് അംഗങ്ങളുമാണ് അഭിനയിച്ചിരിക്കുന്നത്.

കൃഷ്ണ ബിജു, നിരഞ്ജന ശശി, അമൃതവർഷിണി, ഇൻസാഫ് അബ്ദുൽ ഹമീദ് എന്നിവരാണ് പാടിയിരിക്കുന്നത്.

Tags:    
News Summary - School Kalolsavam panthippattu song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.