സ്കൂ​ൾ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ലൊ​രു​ക്കി​യ ഭ​ക്ഷ​ണ പ​ന്ത​ലി​ലെ ദൃ​ശ്യം

കോ​ഴി​ക്കോ​ട്: പാ​ലൈ​സ്, ത​ണ്ണീ​ർ​പ​ന്ത​ൽ, സ​മോ​വ​ർ, മ​ധു​ര​ത്തെ​രു​വ്, ക​ല്ലു​മ്മ​ക്കാ​യ്‌, സു​ലൈ​മാ​നി, കു​ലു​ക്കി സ​ർ​ബ​ത്ത്, സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ, ഉ​ന്ന​ക്കാ​യ... അ​വ​സാ​ന​മാ​യി ഗ്രെ​യ്റ്റ് കി​ച്ച​നും. കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ഒ​രു​ക്കി​യ ‘ച​ക്ക​ര​പ്പ​ന്ത​ൽ’ ഭ​ക്ഷ​ണ​ശാ​ല​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന കൗ​ണ്ട​റു​ക​ളാ​ണി​ത്. പേ​രു​പോ​ലെ​ത്ത​ന്നെ വ്യ​ത്യ​സ്ത​മാ​ണ് ഭ​ക്ഷ​ണ​ശാ​ല​യി​ലെ കാ​ഴ്ച​ക​ളും. ഗെ​യ്റ്റ് ക​ട​ന്നു ചെ​ല്ലു​ന്ന​ത് ഒ​രേ​സ​മ​യം ര​ണ്ടാ​യി​രം പേ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ച ഭ​ക്ഷ​ണ​ശാ​ല​യി​ലേ​ക്കാ​ണ്. നി​ര​നി​ര​യാ​യി പ​ത്തു കൗ​ണ്ട​റു​ക​ൾ. ഓ​രോ കൗ​ണ്ട​റി​ലും ഭ​ക്ഷ​ണ​ത്തി​ന്റെ മാ​ഹാ​ത്മ്യം വ്യ​ക്ത​മാ​ക്കു​ന്ന വ​രി​ക​ൾ കു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​തും കാ​ണാം. ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നാ​യി മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി 1200 അ​ധ്യാ​പ​ക​ർ. കോ​ഴി​ക്കോ​ടി​ന്റെ ഭ​ക്ഷ​ണ​പ്പെ​രു​മ വി​ളി​ച്ചോ​തു​ന്ന ത​ര​ത്തി​ലാ​ണ് ഭ​ക്ഷ​ണ​ശാ​ല ക്ര​മീ​ക​രി​ച്ച​ത്.

ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ​വ​രു​ടെ മ​ന​സ്സ് നി​റ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ച​ക്ക​ര​പ്പ​ന്ത​ലി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണം. ഭ​ക്ഷ​ണ​ശാ​ല​യി​ലൊ​രു​ക്കി​യ വേ​ദി​ക്കു സ​മീ​പം ന​ട​ത്തു​ന്ന അ​നൗ​ൺ​സ്മെ​ന്റി​ന​നു​സ​രി​ച്ചാ​ണ് ഓ​രോ കൗ​ണ്ട​റി​ലും ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ തി​ക്കും​തി​ര​ക്കു​മി​ല്ലാ​തെ ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ചു ക​ഴി​ക്കാം. ദി​വ​സേ​ന നാ​ലു നേ​ര​ത്തെ ഭ​ക്ഷ​ണ​മാ​ണ് ഇ​വി​ടെ വി​ള​മ്പു​ന്ന​ത്. രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​വി​ത​ര​ണം രാ​ത്രി പ​ത്തു​വ​രെ നീ​ളും.

പൈ​നാ​പ്പി​ൾ പ​ച്ച​ടി, അ​വി​യ​ൽ, അ​രി​പ്പാ​യ​സം തു​ട​ങ്ങി 12 കൂ​ട്ടം വി​ഭ​വ​ങ്ങ​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ന്റെ ഒ​ന്നാം ദി​നം ക​ല​വ​റ​യി​ലൊ​രു​ങ്ങി​യ​ത്. ഭ​ക്ഷ​ണ​ശേ​ഷം മ​ധു​ര​ത്തി​നാ​യി കോ​ഴി​ക്കോ​ടി​ന്റെ സ്വ​ന്തം ഹ​ൽ​വ​യു​മു​ണ്ട്. ഒ​ന്നാം ദി​നം കു​ട്ടി​ക​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ കു​ട്ടി​യും പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സും ച​ക്ക​ര​പ്പ​ന്ത​ലി​ലെ​ത്തി. പ്ര​ശ​സ്ത പാ​ച​ക വി​ദ​ഗ്ധ​ൻ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഊ​ട്ടു​പു​ര​യി​ൽ ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്. എ​ഴു​പ​ത് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​ഴ​യി​ടം രു​ചി​ക​ളു​മാ​യി കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്.

Tags:    
News Summary - state school kalolsavam food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.