കൽപറ്റ: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിയിൽ എ ഗ്രേഡോടെ തിളക്കമാർന്ന നേട്ടവുമായി മുണ്ടേരി കൽപറ്റ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ.
ജില്ലയിൽനിന്ന് അപ്പീൽ വഴിയാണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയത്. അപ്പീൽ വഴിയെത്തി തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടാണ് എ ഗ്രേഡ് നേട്ടവുമായി വിദ്യാർഥികൾ തിരിച്ച് ചുരം കയറിയത്.
പി.സി സൽമാൻ ആണ് പരിശീലനകൻ. കൽപറ്റ ജി.വി.എച്ച്.എസ്.എസിൽനിന്ന് സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച ഏക ഗ്രൂപ്പിനവും കോൽക്കളിയായിരുന്നു. പി.കെ. ആദിൽ മുഹമ്മദ്, എ.പി. മുഹമ്മദ് ജാസിം, എൻ.കെ. മുഹമ്മദ് ജാസിൽ, വി.കെ. മുഹമ്മദ് നിഹാൽ, റിനൂഫ് റഹ്മാൻ, അമൽജിത്ത്, കവിമണി, മുഹമ്മദ് ആഷിഫ്, പി. മുഹമ്മദ് നിഷാൻ, മുഹമ്മദ് അൻഷിബ് ഷാജി, മുഹമ്മദ് ഇർഫാൻ, അഭിജിത്ത് മുകേഷ് എന്നിവരാണ് കോൽക്കളിയിൽ സ്കൂളിനായി മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.