സാമൂതിരി സ്കൂളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം നാടകത്തിൽ നിന്ന്

അരങ്ങ് കാഴ്ചകൾ മാറുന്നു; പതുക്കെ, പതുക്കെ...

കുട്ടികളുടെ നാടക അരങ്ങിനെ പൂർണമായും കുട്ടികൾക്കുതന്നെ വിട്ടുകൊടുക്കണമെന്ന ആവശ്യം പൂർണമായും അംഗീകരിക്കപ്പെട്ടില്ലെങ്കിലും അരങ്ങിൽ മാറ്റത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി. കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങൾ, ചലനങ്ങൾ എന്നിവ കുട്ടികളുടെ അരങ്ങിനെ ഭരിച്ച കാലത്തുനിന്ന് അവർ കാണുന്നതും അനുഭവിക്കുന്നതുമായ യാഥാർഥ്യങ്ങൾ അയത്നലളിതമായി ആവിഷ്കരിക്കുന്നതിലേക്ക് മാറുകയാണ്.

മാറ്റം പതുക്കെയാണ്. അതേസമയം, പതിറ്റാണ്ടുകളായി പഴകിത്തേഞ്ഞ ശൈലികളും അവതരിപ്പിക്കപ്പെട്ടു. കുട്ടികളുടെ ജീവിതവും കാഴ്ചപ്പാടുകളും മാറുകയാണ്. അവിടേക്കാണ് കുട്ടികളെ ആനയിക്കേണ്ടതെന്ന് പഴക്കംചെന്ന നാടകകാരന്മാർ പോലും സമ്മതിക്കുന്നു.

പുതിയ ചിന്താഗതിക്കാരിലേക്ക് നാടകം വഴിമാറുമ്പോഴേ വേദിയിലെ മാറ്റം പൂർണമാകൂ എന്ന് അടിവരയിടുന്നതായിരുന്നു ഹയർ സെക്കൻഡറി സ്കൂൾ കലോത്സവ നാടകങ്ങൾ. നാടകമത്സരം നടന്ന സാമൂതിരി സ്കൂൾ വേദിയിലേക്ക് നാടക ആസ്വാദകരുടെ ഒഴുക്കായിരുന്നു. നഗരത്തിന്റെ നാടക പാരമ്പര്യം അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു പങ്കാളിത്തം. നാളെയാണ് ഹൈസ്കൂൾ വിഭാഗം നാടകം.

Tags:    
News Summary - The scene changes; Slowly, slowly...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.