കലോൽസവ നഗരിയിൽ ട്രോമാ കെയർ കൗണ്ടർ പ്രവർത്തനം തുടങ്ങി

കോഴിക്കോട്: കലോൽസവ നഗരിയിൽ ട്രോമാ കെയർ കൗണ്ടർ പ്രവർത്തനം തുടങ്ങി. പ്രത്യേകം പരിശീലനം നേടിയ വളണ്ടിയർമാരുടെ സേവനം മേളയുടെ അവസാന ദിനം വരെയുണ്ടാവും. പ്രാഥമിക സേവനം, ആംബുലൻസ്, സ്ട്രക്ചർ എന്നിവ അടക്കമുള്ള സംവിധാനങ്ങളോടെയാണ് ട്രോമാ കെയറിന്റെ പ്രവർത്തനം.

ഫസ്റ്റ് റസ്പോണ്ടന്റ് ഇടപെടുന്ന വളണ്ടിയർമാർ പിന്നീട് മെഡിക്കൽ ടീമിന് കൈമാറുന്ന വിധത്തിലാണ് സംവിധാനം. ആരാധ്യയായ മേയർ ബീന ഫിലിപ്പ് കൗണ്ടർ ഉദ്ഘാടനം ചെയ്തു. ട്രാമകെയർ പ്രസിഡണ്ട് അഡ്വ.പ്രദീപ്കുമാർ സെക്രട്ടറി കെ. രാജഗോപാൽ, ട്രഷറർ കൃഷ്ണനുണ്ണിരാജ, ശ്രീഷ്കുമാർ, വിജയൻ, അരുൺ ഗോപാൽ, മഠത്തിൽ അസീസ് എന്നിവർ സംബന്ധിച്ചു. വിദ്യാഭ്യസമന്ത്രി വി. ശിവൻകുട്ടി കൗണ്ടർ സന്ദർശിച്ചു.

Tags:    
News Summary - Trauma care counter started functioning in Kalolsava city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.