വിക്രം മൈതാനത്തിലെ കലോത്സവ വേദിയിലെ മാലിന്യം വേർതിരിക്കുന്ന ശുചീകരണത്തൊഴിലാളികൾ

മാലിന്യത്തിന് വേദിയില്ല

ഒരു മുട്ടായിക്കടലാസ് പോലും കാണാനില്ല. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും എങ്ങുമില്ല. കലോത്സവത്തിൽ മാലിന്യത്തിന് വേദി കൊടുക്കാതെ പാലിച്ചതിന് മ്മളെ കോർപറേഷൻ ശുചീകരണത്തൊഴിലാളികൾക്ക് എ ഗ്രേഡ് ഉറപ്പാണ്. എങ്ങാനുമൊരു കടലാസോ പ്ലാസ്റ്റിക്കോ വേദിയിലും പരിസരത്തും വീണാൽ തൂക്കിയെടുത്ത് സഞ്ചിയിലാക്കും.

580 കോർപറേഷൻ ശുചീകരണ തൊഴിലാളികളും 610 ഹരിത കർമസേനാംഗങ്ങളും അടക്കം 1190 പേരാണ് ഈ വൃത്തിക്ക് പിന്നിൽ. ഓരോ വേദിയിലും കാര്യം നോക്കാൻ പ്രത്യേകം ജെ.എച്ച്.ഐമാർ. വിക്രം മൈതാനത്തിൽ മാത്രം രണ്ട് ഷിഫ്റ്റിലായി 40 ശുചീകരണത്തൊഴിലാളികൾ.

ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുമെല്ലാം വേർതിരിച്ച് ലോറികളിലാക്കി കോർപറേഷൻ മാലിന്യ സംസ്കരണ യൂനിറ്റിലേക്ക് മാറ്റും. വേദിക്കൊപ്പം റോഡും ബീച്ചുമെല്ലാം സൂപ്പർ ക്ലീൻ. ഇനി ആർക്കേലും പരാതീണ്ടെങ്കി കോർപറേഷനെ അറിയിക്കാം. ധൈര്യായി വിളിച്ചോളീ, ഫോൺ: 8281556634.

Tags:    
News Summary - waste management in school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.