അഥർവയുടെ എ ഗ്രേഡ് അച്ഛനുള്ള സമ്മാനം

കോഴിക്കോട്: സ്ട്രോക്ക് വന്ന് കിടപ്പിലായ അച്ഛൻ രാജുവിനുള്ളതാണ് മാപ്പിളപ്പാട്ട് മത്സരത്തിലെ ആ.ർപി അഥർവ്വ നേടിയ എഗ്രേഡ് നേട്ടം. വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന രാജുവിന് അഥർവ്വ പത്താം ക്ലാസിൽ പഠി്കുമ്പോഴാണ് സ്ട്രോക്ക് വന്നത്. ഇതിനെ തുടർന്ന് നാട്ടിലെത്തി ഇപ്പോൾ ചികിത്സയും മറ്റു കാര്യങ്ങളുമായി വീട്ടിലിരിപ്പാണ്.

അമ്മ പ്രീത വീടുകളിൽ പെയിൻ ഗസ്റ്റായി ജോലി ചെയ്താണ് കുടുംബത്തിലെ കാര്യങ്ങളെല്ലാം മുന്നോട്ട് കൊണ്ടുപോവുന്നത്. ശക്തിയെന്ന ട്രൂപ്പിൽ ചേർന്നതിനാൽ ഇപ്പോൾ അഥർവ്വയുടെ ചെറിയ വരുമാനവും കുടുംബത്തിന് ഏറെ സഹായകരമാണ്.  വിവിധ വേദികളിൽ മത്സരിച്ചിട്ടുള്ള അഥർവ്വക്ക് അച്ഛനായിരുന്നു പൂർണ പിന്തുണ.

കോഴിക്കോട്ടെ കലോത്സവത്തിന് വണ്ടി കയറുമ്പോഴും അച്ഛന്റെ അനുഗ്രഹം അഥർവ്വ വാങ്ങിയിരുന്നു. സേക്രട്ട് ഹേർട്ട് തേവര സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. മദിരതപതി എന്ന് തുടങ്ങുന്ന ബദറുന്നീർ പാറന്നൂരിന്റെ പാട്ടിലാണ് എഗ്രേഡ് സ്വന്തമാക്കിയത്. സംസ്ഥാന കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലലിലും ഇൌ മിടുക്കി ഇത്തവണ എ ഗ്രേഡ് നേടിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് തവണയും ഹൈസ്കൂൾ സംസ്ഥാന തലത്തിൽ എഗ്രേഡ് സ്വന്തമാക്കുകയും ചെയ്തു. ചെറുപ്പം തൊട്ടെ പാട്ട് പരിശീലിക്കുന്നുണ്ടായിരുന്നു. അച്ചന് അസുഖം വന്നതോടെയാണ് പാട്ട് പരിശീലനം നിർത്തിയത്. എറണാകുളം തേവര സ്വദേശിനിയാണ് അഥർവ്വ .

Tags:    
News Summary - atharvva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.